Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിഎഫ് 26ാം വാർഷികം ആഘോഷിച്ചു

ന്യൂജഴ്സി∙ കേരള കൾച്ചറൽ ഫോറത്തിന്റെ 26ാം വാർഷികം ആഘോഷിച്ചു. ബർഗൻഫീൽഡിൽ കെസിഎഫ് -നാമം- മഞ്ച് സംയുക്താഭിമുഖ്യത്തിൽ നടന്ന ഓണാഘോഷത്തോനുബന്ധിച്ചാണ് വാർഷികാഘോഷ പരിപാടിയും നടത്തിയത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലാർ ജനറൽ റീവാ ഗാംഗുലി ദാസ് കെസിഎഫ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

കെസിഎഫ് പ്രസിഡന്റ് ദാസ് കണ്ണംകുഴി, രക്ഷാധികാരി ടി.എസ്. ചാക്കോ, കെസിഎഫ് നേതാക്കളായ എൽദോ പോൾ, ഫ്രാൻസിസ് കാരക്കാട്ട്, ദേവസി പാലാട്ടി, ജോയി ചാക്കപ്പൻ, ചിന്നമ്മ ദേവസി, ആൻണി കുര്യൻ, അന്നമ്മ മാപ്പിളശേരി, മോനിക്ക സണ്ണി, സജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. എല്ലാ വർഷവും ഓണാഘോഷത്തോട് അനുബന്ധിച്ചാണ് കെസിഎഫ് വാർഷകാഘോഷപരിപാടികളും നടത്താറുള്ളത്.

വാർത്ത∙ ഫ്രാൻസിസ് തടത്തിൽ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.