Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിഎസ് ബിസിനസ് ഫോറം ട്രെയിനിങ് ക്ലാസ്സ് നടത്തി

kcs-business-forum-01 കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലിയിൽനിന്നും ജോണി പുത്തൻപറമ്പിൽ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു. സിറിയക് കൂവക്കാട്ടിൽ, സൻജു പുളിക്കത്തൊട്ടിയിൽ, ജെഫ് ഫിലിപ്സ്, സണ്ണി ഇടിയാലിൽ, സ്റ്റീഫൻ കിഴക്കേക്കുറ്റ്, സൈമൺ മുട്ടം എന്നിവർ സമീപം.

ഷിക്കാഗോ∙ ക്നാനായ കാത്തലിക് സൊസൈറ്റി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗ്യാസ്സ്റ്റേഷൻ ഉടമസ്ഥർക്കും, മാനേജർമാർക്കുംവേണ്ട ിയുള്ള ഇല്ലിനോയിസ് ക്ലാസ് എബിസി യുഎസ്റ്റി ഓപ്പറേറ്റർ ട്രെയിനിങ് ക്ലാസ്സ് കമ്മ്യൂണിറ്റി സെന്ററിൽ വിജയകരമായി നടന്നു. അയോവ ബാർക്കർ ലെമാർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് സ്ഥാപനത്തിലെ പ്രോജക്ട് മാനേജർ ജെഫ് ഫിലിപ്പ്സ് ക്ലാസ്സെടുത്തു. കോഴ്സിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

kcs-business-forum-02

കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി ആദ്യ സർട്ടിഫിക്കറ്റ് കെസിസിഎൻഎ മുൻ പ്രസിഡന്റ് ജോണി പുത്തൻപറമ്പിലിന് നൽകി വിതരണം ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. ട്രഷറർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലിൽ, ബിസിനസ് ഫോറം ചെയർമാൻ സിറിയക് കൂവക്കാട്ടിൽ, സൻജു പുളിക്കത്തൊട്ടിയിൽ, സൈമൺ മുട്ടം, ജോയി കോട്ടൂർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

വാർത്ത∙ ജീനോ കോതാലടിയിൽ
 

Your Rating: