Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസിൽ കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സീനിയേഴ്സ് ഫോറം

kerala-association-dallus

ഡാലസ്∙ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെയും ഇന്ത്യാ കൾച്ചറൽ & എജ്യുകേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഗാർലാൻഡ്‌ ഇന്ത്യാ കൾച്ചറൽ സെന്ററിൽ (3821 Broadway Blvd, Garland ) ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 10 മുതൽ സീനിയേഴ്സ് ഫോറം നടക്കും. 
 
പരിപാടിയുടെ ഭാഗമായി ഹെൽത്ത് സെമിനാർ നടക്കും. ഡോ. ചന്ദ്രശേഖൻ നായർ ഹൃദയാരോഗ്യ സംരക്ഷണത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ് എടുക്കും. ജയാ ചാക്കോ സീനിയേഴ്സ് ഡയറ്റ് എന്ന വിഷയത്തിൽ പ്രത്യേക സെമിനാർ നയിക്കും. ഉച്ചഭക്ഷണത്തിനു ശേഷം യോഗം സമാപിക്കും. അമ്പതു വയസ്സുകഴിഞ്ഞ ഏവരേയും ശനിയാഴ്ച നടക്കുന്ന സീനിയർ ഫോറത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് - റോയ് കൊടുവത്ത് (കേരള അസോസിയേഷൻ സെക്രട്ടറി ) : 972-569-7165
രമാ സുരേഷ് (സോഷ്യൽ സർവീസ് ഡയറക്ടർ ): 469-417-9016

വാർത്ത∙ മാർട്ടിൻ വിലങ്ങോലിൽ
 

Your Rating: