Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള അസോസിയേഷൻ ഓഫ് ഓഹായോയുടെ ഓണാഘോഷം വർണ്ണാഭമായി

ohayo-onam

ഒഹായോ∙ കേരള അസോസിയേഷൻ ഓഫ് ഓഹായോയുടെ പതിനെട്ടാമത് ഓണാഘോഷം സെപ്റ്റംബർ 17ന് നടത്തപ്പെട്ടു. ക്ലീവ്ലാന്റിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി സമൂഹം ഒന്നായി ആഘോഷങ്ങളിൽ പങ്കു ചേർന്നു.

ohayo-4

അസോസിയേഷന്റെ പ്രസിഡന്റ് റോബിൻ റോയ്, വൈസ് പ്രസിഡന്റ് മേഘ മേനോൻ, സെക്രട്ടറി ബിജിത്ത് നമ്പ്യാർ, ജോയിന്റ് സെക്രട്ടറി ബബിത പവിത്രൻ, ട്രഷറർ ജിന്സൻ ജോസഫ്, ഓഡിറ്റർ അലോഷ്യസ് ചെമ്മലക്കുഴി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ohayo-3

കോഴിക്കോട്ടു കുമാരനും പ്രേമ കുമാരനും നിലവിളക്കിൽ തെളിയിച്ച് ചടങ്ങുകൾക്ക് ആരംഭം കുറിച്ചു.

ohayo-5

ആഘോഷ പരിപാടികളിൽ ഡോക്ടർ പരമേശ്വരൻ രാമകൃഷ്ണൻ തിരുവോണസന്ദേശം നൽകി.

ohayo-2

തുടർന്ന് താലപ്പൊലിയുമായി മഹാബലിയുടെ എഴുന്നള്ളത്തും, തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറി. ബ്രിജേഷ് ജോർജ് സംവിധാനം ചെയ്ത ന്യൂജെൻ മണിച്ചിത്രത്താഴ് ഹാസ്യ നാടകം എല്ലാവരെയും ആകർഷിച്ചു.

ohayo-6

പായസ മത്സരത്തിൽ വിജയികളായ ദേവി സൗമ്യ, ഷീല ജേക്കബ്, അനുപമ കൃഷ്ണൻ എന്നിവർക്കും, അസോസിയേഷന്റെ പുതിയ വെബ്സൈറ്റ് നിർമ്മിച്ച റോഹൻ പിള്ളക്കും മുൻ പ്രസിഡന്റ് സ്കറിയ തോമസ് സമ്മാനങ്ങൾ വിതരണം നടത്തി. വൈകിട്ട് തിരുവോണ സദ്യയോടെ ആഘോഷങ്ങൾക്ക് വിരാമമായി.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: