Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ സിറ്റികളേയും അമേരിക്കൻ സിറ്റികളേയും ബന്ധിപ്പിക്കുന്ന പദ്ധതിക്കു മികച്ച തുടക്കം

kottayam

ന്യൂയോർക്ക്∙ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ‘സിസ്റ്റർ സിറ്റി’ എന്ന പദ്ധതിക്ക് മികച്ച തുടക്കം. ബിസിനസ്, വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം, സുരക്ഷിതത്വം തുടങ്ങിയവയ്ക്ക് പ്രധാന്യം നൽകുന്ന ഈ പ്രോഗ്രാമിനു തുടക്കംകുറിച്ചതിന്റെ ഭാഗമായി എറണാകുളം, കോട്ടയം, മലപ്പുറം ജില്ലയിലെ തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, വൈക്കം, താനൂർ തുടങ്ങിയ മുനിസിപ്പാലിറ്റികൾ ഇതിനായി മുന്നോട്ടു വന്നിട്ടുണ്ട്. തൃക്കാക്കര- സിലിക്കൺവാലി, കോട്ടയം- ഫിലാഡൽഫിയ തുടങ്ങിയ പദ്ധതികൾക്ക് മികച്ച മുന്നേറ്റമായി. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രാരംഭ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള ഒരു ദീർഘകാല പങ്കാളിത്തമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

സാമ്പത്തികമായി ചിലവ് ഇല്ലാതെ തന്നെ തങ്ങളുടെ നാടിനേയും സ്ഥാപനങ്ങളേയും ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാനുള്ള ഒരു അവസരമാണ് ഇത്. ഇതിലുപരി നാടും നാട്ടുകാരുമായുള്ള ബന്ധവും പുരോഗതിയും എക്കാലവും നിലനിർത്താൻ ഇവർക്കു സാധിക്കും. അവരുടെ നാട്ടിൽ നടക്കുന്ന പരിപാടികളിൽ സജീവമായി പങ്കെടുക്കാം. നാട്ടിലെ ഓണം, വിഷു തുടങ്ങി മറ്റ് ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയിൽ പങ്കെടുക്കാം. അമേരിക്കയിലെ സുഹൃത്തുക്കളെ തങ്ങളുടെ നാടിന്റെ സാംസ്കാരികതയെ ഉയർത്തിക്കാട്ടാനുള്ള ഒരു സാഹചര്യംകൂടി ഇതിലൂടെ ഉണ്ടാകുന്നു. നാടിനേയും നാട്ടുകാരേയും ഒത്തിണക്കി അവരെ മെച്ചപ്പെട്ട നിലയിൽ ഉയർത്തി മുന്നേറ്റാനും, ഈ പരിപാടിയിലൂടെ തങ്ങളുടെ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാനും എല്ലാ പ്രവാസി മലയാളികൾക്കും സാധിക്കും എന്നതിൽ സംശയമില്ല.

ഈ പദ്ധതിയുടെ തുടക്കമായി കോട്ടയം- ഫിലാഡൽഫിയ സിസ്റ്റർ സിറ്റി പ്രോഗ്രാമിന്റെ ചർച്ച പുരോഗതിയിലാണ്. അതുപോലെ മലപ്പുറം ജില്ലയിലെ താനൂർ, ഇടപ്പാൾ മുനിസിപ്പാലിറ്റിയും ഈ പദ്ധതിയിൽ പങ്കെടുക്കാനായി മുന്നോട്ടുനീങ്ങുന്നു.

തങ്ങളുടെ നാടിന്റെ സുസ്ഥിരമായ വികസനവും കൂട്ടായ്മയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നാടിന്റെ പുരോഗതിക്കായി തുടക്കംകുറിച്ച ഈ പദ്ധതിയിൽ പങ്കാളികളാകാൻ താത്പര്യമുള്ള അമേരിക്കൻ മലയാളികൾ ഈ നമ്പരിൽ ബന്ധപ്പെടുക: 847 562 1051, ഇമെയിൽ: shoji@naaiip.org

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: