Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള ലിറ്റററി സൊസൈറ്റിയുടെ സിൽവർ ജൂബിലിയും അമേരിക്കൻ കുടിയേറ്റത്തിന്റെ 50ാം വർഷികവും

literary-society

ഡാലസ് ∙ കേരള ലിറ്റററി സൊസൈറ്റി ഡാലസിൽ പ്രവർത്തനം ആരംഭിച്ചിട്ട് ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ചരിത്രപരമായ നിരവധി പ്രവർത്തനങ്ങൾക്ക് വേദിയായ ഈ സാഹിത്യ സംഘടന അതിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് മലയാളികളുടെ അമേരിക്കയിലേക്കുളള കുടിയേറ്റത്തിന്റെ അൻപതാം വർഷം ചരിത്ര രേഖകളിലേക്ക് എഴുതിക്കൊണ്ടാവും.

1965ൽ അവതരിപ്പിച്ച ഇമിഗ്രേഷൻ ആൻഡ് നാച്ചുറലൈസേഷൻ ബില്ലിൻ പ്രകാരം 67 മുതൽ അമേരിക്കയിലേക്കുളള നഴ്സ് കുടിയേറ്റത്തിനു ആരംഭം കുറിച്ചു. സ്റ്റുഡന്റ് വീസ, എക്ചേഞ്ച് വീസയിലൊക്കെ ചിലർ ഇതിനു മുന്നേ എത്തപ്പെട്ടിരുന്നെങ്കിലും കുടിയേറ്റത്തിന്റെ അവകാശം നഴ്സസിനു തന്നെ.

ഇന്ത്യയുടെ 69ാം സ്വാതന്ത്ര്യ ദിനാഘോഷവേളയിൽ അമേരിക്കൻ മലയാളി കുടിയേറ്റത്തിന്റെ അമ്പതാം വർഷാചരണത്തിന് ഡാലസ് നിവാസികളുടെ മഹത് വേദിയിൽ മെഴുകുതിരി തെളിയും. ഓഗസ്റ്റ് 14നു ഞായറാഴ്ച വൈകിട്ട് 5.30ന് കേരള അസോസിയേഷൻ ഹാളിൽ (ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ സെന്റർ, 3821 ബ്രോഡ് വേ ബുളിവാഡ്, ഗാർലന്റ് –75043) പരിപാടികൾക്ക് തുടക്കം കുറിക്കും.

1963ൽ 'ഡെസ്റ്റിനി ’എന്ന കപ്പലിൽ ബോസ്റ്റണിലെത്തിയ കുടിയേറ്റത്തിന്റെ ജീവിച്ചിരിക്കുന്ന കാരണവർ 68 ൽ ഡാലസിൽ വന്നിറങ്ങിയ 3 ആദ്യകാല നഴ്സുമാർ, വിശിഷ്ടാതിഥികൾ, ഇതര സംഘടനാ നേതാക്കൾ വേദിയിൽ അണിനിരക്കും. ഡാലസ് മെലോഡിയുടെ ‘കലാമേള’ പരിപാടികൾക്ക് കൊഴുപ്പേകും.

വരും വർഷങ്ങളിൽ ഓഗസ്റ്റ് പതിനഞ്ചിനോട് ചേർന്നു വരുന്ന ഞായറാഴ്ച ‘കുടിയേറ്റ സാരഥികളുടെ സ്മരണദിനം’ ആയി അമേരിക്കയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന എല്ലാ മലയാളി സംഘടനകളും കൊണ്ടാടണമെന്ന സന്ദേശമാണ് ലിറ്റററി സൊസൈറ്റി നൽകുന്നതെന്നും അമേരിക്കയിലെ സമസ്ത മലയാളി സംഘടനകളും അഭിമാനപുരസരം സഹകരിക്കണമെന്നും പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി അഭ്യർത്ഥിക്കുന്നു.

ഏബ്രഹാം തെക്കേമുറി : 469 222 5561, സി. വി. ജോർജ് : 214 675 6433, ജോസൻ ജോർജ് : 469 767 3208.

വാർത്തഷ∙ പി. പി. ചെറിയാൻ 

Your Rating: