Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സമാജം ഓഫ് ഫ്ളോറിഡയുടെ ഓണാഘോഷം സെപ്റ്റംബർ മൂന്നിന്

kerala-samajam01

മയാമി∙ മലയാളിയുടെ ഉത്സവമായ ഓണത്തിനെ വരവേൽക്കാൻ മയാമി ഒരുങ്ങി. കേരള സമാജം ഓഫ് ഫ്ളോറിഡയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നാം തിയതി വൈകുന്നേരം 5.30 മുതൽ കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയറ്റിൽ വച്ച് നടത്തപ്പെടുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടി തുടങ്ങുന്ന ഓണാഘോഷത്തിനു കലാമാമാങ്കമൊരുക്കാൻ സമാജത്തിലെ അംഗങ്ങൾ തയാറായിക്കഴിഞ്ഞു.

‘ഓണവിസ്മയങ്ങൾ’ എന്ന പേരിൽ 150 ഓളം കലാകാരന്മാരെ അണിനിരത്തി തികച്ചും പുതുമയാർന്ന ഒരു കലാസന്ധ്യ അണിയിച്ചൊരുക്കുന്നു. ഡ്രം ലോവേഴ്സ് ഓഫ് ഫ്ളോറിഡയുടെ ചെണ്ട മേളത്തോടുകൂടിയ ഘോഷയാത്ര, തലപ്പൊലി, നാടൻപാട്ടുകൾ, തിരുവാതിര, കുട്ടികളുടെ വിവിധ പരിപാടികൾ, കോമഡി സ്കിറ്റുകൾ തുടങ്ങി നിരവധി കലാപ്രകടനങ്ങൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു.

kerala-samajam02

മുൻ വർഷങ്ങളിലെപ്പോലെ എല്ലാ മലയാളികളുടെയും സാന്നിധ്യം ഈ വർഷവും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോസ്മാൻ കരേടൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് : ജോസ് മാൻ കരേടൻ (954 558 2245), നോയൽ മാത്യു (786 553 6635), പത്മകുമാർ കെ.ജി അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: