Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെർമോണ്ട് ലഫ്. ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച കേഷാ റാമിന് പരാജയം

kesha-ram

വെർമോണ്ട് ∙ വെർമോണ്ട് സംസ്ഥാനത്തെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിച്ച കേശാ റാമിന് പരാജയം. ഓഗസ്റ്റ് 9 ന് നടന്ന പ്രൈമറിയിൽ 30 വയസുളള 17.42 ശതമാനം വോട്ടുകൾ പോൾ ചെയ്ത കേശാ 11720 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണെത്തിയത്.

സംസ്ഥാന പ്രതിനിധി സഭയിൽ നാലു തവണ ഈ രണ്ട് വർഷം വീതം അംഗമായിരുന്ന കേഷാ ഇത്തവണ ലഫ് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.ഒന്നാം സ്ഥാനത്തെത്തിയ ഡേവിഡ് സൂക്കർമാൻ 44.53 ശതമാനം(299.57) വോട്ടുകൾ നേടിയാണ് വിജയമുറപ്പിച്ചത്. 22 വയസിൽ കേഷാ റാം ആദ്യമായി പ്രതിനിധി സഭയിലംഗമായി. 2015 ഒക്ടോബർ ഒന്നിനാണ് ഇവർ ലഫ്. ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഡമോക്രാറ്റിക്ക് പാർട്ടിയിലെ ഉയർന്നു വരുന്ന നേതാവാണ് ഇന്ത്യൻ അമേരിക്കൻ വംശജയായ കേഷാ റാം. അമേരിക്കൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് ഇന്ത്യൻ വംശജർ കടന്നുവരുന്നു എന്നുളളത് അഭിനന്ദനാർഹമാണ്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: