Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎച്ച്എൻഎ കണവൻഷൻ രജിസ്ട്രേഷനു ഹൂസ്റ്റണിൽ മികച്ച തുടക്കം

khna-kick-off-01

ഹൂസ്റ്റൺ∙ 2017 ജൂലൈയിൽ ഡിട്രോയിറ്റിൽ നടക്കുന്ന കെഎച്ച്എൻഎ കണവൻഷന്റെ രജിസ്ട്രഷനു ഹൂസ്റ്റണിൽ മികച്ച തുടക്കം .പ്രസിഡന്റ് സുരേന്ദ്രൻ നായർ, മുൻ പ്രസിഡന്റ് ശശിധരൻ നായരിൽ നിന്നും ആദ്യ രജിസ്ട്രേഷൻ ഏറ്റുവാങ്ങി .

khna-kick-off-03

അമേരിക്കൻ മണ്ണിലെ ആദ്യത്തെ പൂർണമായും മലയാളി സംരംഭത്തിലുള്ള ഒരു ക്ഷേത്രം യാഥാർഥ്യമാക്കി ചരിത്രം സൃഷ്ടിച്ച ഹൂസ്റ്റണിലെ വിശ്വാസികൾ പ്രവാസി ഹിന്ദുക്കൾക്ക് ആകെ അഭിമാനം നൽകുന്നു എന്നു സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത മികച്ച പ്രവർത്തനങ്ങളിലൂടെ അമേരിക്കയുടെ മണ്ണിൽ ഹൈന്ദവരുടെ ഇടയിൽ ചലനാത്മകമായ മുന്നേറ്റം നടത്താൻ കെഎച്ച്എൻഎക്കു സാധിക്കുന്നു .അതിൽ ക്ഷേത്ര നഗരിയായ ഹൂസ്റ്റണിലെ ഹിന്ദു മത വിശ്വാസികളുടെ പിന്തുണ നിർണായകമാണെന്ന് സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു .തുടർന്ന് അദ്ദേഹം കെഎച്ച്എൻഎ യുടെ സമകാലിക പ്രവർത്തനങ്ങൾ സദസിൽ വിശദമായി പ്രതിപാദിച്ചു . കെഎച്ച്എൻ എയുടെ വളർച്ചക്ക് എക്കാലത്തും ശക്തമായ പിന്തുണ നൽകിയിട്ടുള്ള ഹൂസ്റ്റണിലെ ഹിന്ദു സമൂഹം കൂടുതൽ ക്രിയാത്മകമായി പ്രവർത്തനങ്ങളിൽ പങ്കു ചേരുമെന്ന് ഹൂസ്റ്റണിലെ വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ ഉറപ്പു നൽകി.

കെഎച്ച്എസ് പ്രസിഡന്റ് അനിൽ ആറന്മുള അധ്യക്ഷനായ ചടങ്ങിൽ കെഎച്ച്എൻഎ ഡയറക്ടർ ബോർഡ് അംഗം രഞ്ജിത് നായർ അതിഥികൾക്ക് സ്വാഗതം അരുളി . ഐപിസിഎൻഎ പ്രസിഡന്റ് ശിവൻ മുഹമ്മ , ജിഎച്ച്എൻഎസ്എസ് സെക്രട്ടറി അജിത് നായർ, നാരായണ മിഷൻ അധ്യക്ഷൻ അശ്വനി കുമാർ ,കെഎച്ച്എൻഎ സേവാ സമിതി അധ്യക്ഷൻ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .

khna-kick-off

കെഎച്ച്എൻഎ വെബ്സൈറ്റ് വഴി മൂന്നു മാസത്തിനകം 90 ശതമാനം രജിസ്ട്രേഷനും പൂർത്തിയാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി രഞ്ജിത് നായരും കെഎച്ച്എൻഎ ഹൂസ്റ്റൺ കോ ഓർഡിനേറ്റർ വിനോദ് വാസുദേവനും അറിയിച്ചു. ഡാലസ് കൺവൻഷനിൽ 60 ഓളം കുടുംബങ്ങൾ ആണ് ഹൂസ്റ്റണിൽ നിന്നു പങ്കെടുത്തത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: