Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈന്ദവ സംഗമം ഹൂസ്റ്റണിൽ, സുരേന്ദ്രൻ നായർ പങ്കെടുക്കും

khna-hindu-meet

ഹൂസ്റ്റൺ ∙ മലയാളികളുടെ ക്ഷേത്ര നഗരമായ ഹൂസ്റ്റണിൽ കെഎച്ച്എൻഎ പ്രസിഡന്റ് സന്ദർശനം നടത്തുന്നു. ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിക്കുന്ന അദ്ദേഹം ഓഗസ്റ്റ് 14നു ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹൈന്ദവ സംഗമത്തിൽ പങ്കെടുക്കും. അടുത്ത വർഷം ഡിട്രോയിട്ടിൽ നടക്കുന്ന ഹിന്ദു മത കൺവൻഷനു മുന്നോടിയായി നടക്കുന്ന സന്ദർശനം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.

സുരേന്ദ്രൻ നായരുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത മികച്ച പ്രവർത്തനങ്ങളിലൂടെ അമേരിക്കയുടെ മണ്ണിൽ ഹൈന്ദവരുടെ ഇടയിൽ ചലനാത്മകമായ മുന്നേറ്റം നടത്താൻ കെഎച്ച്എൻഎയ്ക്കു സാധിക്കുന്നു. താരതമ്യേന മലയാളി സാന്നിധ്യം കുറഞ്ഞ ചെറിയ നഗരങ്ങളിൽ പോലും കെഎച്ച്എൻഎ സാന്നിധ്യം അറിയിച്ചു വരുന്നു. സംഘടിച്ചു ശക്തരാവുക എന്ന ഗുരുവാക്യം അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ട് സ്വാധീനം വർധിപ്പിക്കാൻ പടിപടിയായി കെഎച്ച്എൻഎയ്ക്കു കഴിയുന്നുണ്ട്. കെഎച്ച്എൻഎ വിവിധ സേവന പ്രവർത്തനങ്ങളിലൂടെ പ്രവാസി സംഘടനകൾക്കു മുഴുവൻ മാതൃകയാവുന്നു. യുവാക്കളുടെ സാന്നിദ്ധ്യവും അവർക്കു കിട്ടുന്ന പ്രോത്സാഹനവും കെഎച്ച്എൻഎയുടെ മുന്നേറ്റത്തിൽ പ്രതിഫലിക്കുന്നു എന്നതും എടുത്തു പറയേണ്ടതുണ്ട്.

ഹൂസ്റ്റണിലെ കേരളാ ഹിന്ദു സൊസെറ്റി അമേരിക്കയിൽ ആദ്യമായി പൂർണമായും കേരളീയ ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യയിൽ പണിതുയർത്തിയ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം കെഎച്ച്എൻയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്. ഹൂസ്റ്റണിലെ മലയാളി ഹിന്ദുക്കളുടെ അശാന്ത പരിശ്രമത്തിലൂടെ ഈ സംരംഭം വിജയകരമായി പൂർത്തിയാക്കിയ കെഎച്ച്എസ് ഒരു പ്രദേശത്തിനാകെ ആത്മീയതയുടെ വെളിച്ചം പകരുന്നതിന്റെ നിർവൃതിയിൽ ആണ്.

നോർത്ത് അമേരിക്കയിലെ ഹൈന്ദവ നവോത്ഥാനത്തിന് സാക്ഷ്യം വഹിച്ചു ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഉയർന്ന മണ്ണിൽ നടക്കുന്ന ഹൈന്ദവ സംഗമത്തിൽ കെഎച്ച്എൻഎയുടെയും കെഎച്ച്എസ്, ജിഎച്ച്എൻഎസ്എസ്, ശ്രീനാരായണ മിഷൻ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കും.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: