Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎച്ച്എൻഎ ഫിലഡൽഫിയയിൽ ശുഭാരംഭം നടത്തി

khna-1

ഷിക്കാഗോ∙ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2017 ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ ഫിലഡൽഫിയ ശുഭാരംഭം വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഹെറിറ്റേജ് സെന്ററിൽ വച്ചു പ്രസിഡന്റ് സുരേന്ദ്രൻ നായർ നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം മുരളീ കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമുഖ പ്രസംഗം നടത്തിയ പ്രസിഡന്റ്, സങ്കുചിതമായ ജാതി വ്യവസ്ഥകൾക്കും പ്രാദേശിക താത്പര്യങ്ങൾക്കും ഉപരിയായി വടക്കേ അമേരിക്കയിലെ ഭൂരിഭാഗം ഹിന്ദു കുടുംബങ്ങളും പങ്കെടുക്കുന്ന സമ്മേളനം ഹൈന്ദവ സംസ്കാരത്തിന്റെ മഹത്വം ഉയർത്തിക്കാട്ടുന്ന അനേകം സർഗ്ഗവേദികളുടെ സമന്വയമായിരിക്കുമെന്നു പ്രത്യേകം പറഞ്ഞു.

സാംസ്കാരിക സംവാദങ്ങളും, ബൗദ്ധിക ചർച്ചകളും, തനത് കലാരൂപങ്ങളുടേയും, ചലച്ചിത്ര പ്രതിഭകളുടേയും വിശാലമായ കൂടിച്ചേരലുകളും നടക്കുന്ന സംഗമത്തിൽ അഞ്ഞൂറിൽപ്പരം കുടുംബങ്ങളെ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ എല്ലാ മലയാളി കൂട്ടായ്മകൾക്കും ശക്തമായ സാന്നിധ്യമുള്ള ഫിലഡൽഫിയയിൽ, സംഗമത്തിലേക്കുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നതായി ട്രസ്റ്റി ബോർഡ് അംഗവും മുൻ സെക്രട്ടറിയുമായ സുധാ കർത്താ അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗത്തിൽ വ്യക്തമാക്കി. ഭാരതത്തിന്റെ ആദ്ധ്യാത്മിക അന്തസത്ത ഏകാത്മകതാ ദർശനമാണെന്നും ലോക സംസ്കാരങ്ങളുടെ വിഹാരരംഗമായ അമേരിക്കയിൽ അതിനേറെ പ്രസക്തിയുണ്ടെന്നും ഡയറക്ടർ ബോർഡ് അംഗം സനൽ ഗോപി ആശംസാ പ്രസംഗത്തിൽ അനുസ്മരിച്ചു.

khna-2

സംഘടനയുടെ സീനിയർ അംഗവും, മുൻ ട്രഷററുമായിരുന്ന വിശ്വനാഥ പിള്ളയും, ലക്ഷ്മി പിള്ളയും ചേർന്നു നൽകിയ റജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ട് പ്രസിഡന്റ് ശുഭാരംഭത്തിനു തുടക്കംകുറിച്ചു. പി.കെ. സോമരാജൻ, സുരേഷ് നായർ, രാജപ്പൻ നായർ, അനിൽകുമാർ കുറുപ്പ്, ഗിരീഷ് കർത്താ എന്നിവർ ചടങ്ങിൽ സംസാരിച്ചു. റീജണൽ കോർഡിനേറ്റർ രഘുനാഥൻ നായർ നന്ദി രേഖപ്പെടുത്തി. സതീശൻ നായർ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.