Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ലോറിഡ ഓണം ആഘോഷിച്ചു

khsf-1

ഫ്ലോറിഡ ∙ സൗത്ത് ഫ്ലോറിഡയിലെ ഏക മലയാളി ഹിന്ദു സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ലോറിഡ പൂർവ്വാധികം ഭംഗിയായി ഈ വർഷത്തെ ഓണം ആഘോഷിച്ചു. കെഎച്ച്എസ്എഫിന്റെ എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്ത വിഭവ സമൃദ്ധമായ ഓണസദ്യയും ഏറ്റവും മികവാർന്ന തിരുവാതിര അടക്കമുളള മറ്റു കലാപരിപാടികളും ആഘോഷങ്ങൾക്ക് ഇരട്ടി മധുരമായി.

khsf-onam

സൺറൈസ് വില്ലേജ് സിവിക് സെന്ററിൽ സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ 10 മണിയോടുകൂടി പ്രസിഡന്റ് സഞ്ചു എബി ആനന്ദ് ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കെഎച്ച്എസ്എഫ് കുടുംബത്തിലെ മുതിർന്ന അംഗമായ പത്മനാഭൻ നായർ, സെക്രട്ടറി ഗോപൻനായർ, ട്രെഷറർ പ്രജീബ് നായർ, കമ്മറ്റി മെമ്പറായ ലീലാ നായർ, എന്നിവർ മാവേലിയോടൊപ്പം ചേർന്ന് നിലവിളക്കു കൊളുത്തി.

khsf-3

തുടർന്നുളള പൂക്കളവും വിഭവസമൃദ്ധമായ സദ്യയും കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളും ഏവരുടെയും മനസ്സും വയറും നിറച്ചു. മഹാബലിയായി വേഷമിട്ട സൂരജ് ശശിധരന്റെ ഓണസന്ദേശം കൊച്ചുകുട്ടികൾക്കു വളരെ പ്രചോദനമായി.

khsf-2

താലപ്പൊലിയും മുത്തുക്കുടകളുമായി മാവേലിയെ എതിരേറ്റ ഘോഷയാത്രയ്ക്ക് മോഹൻ സി. നാരായണന്റെ നേതൃത്വത്തിലുളള ‘ശ്രുതി മേള’ത്തിന്റെ തകർപ്പൻ ചെണ്ടമേളം കൊഴുപ്പേകി.

khsf-4

വളരെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും മികവാർന്ന തിരുവാതിര കൊറിയോഗ്രാഫ് ചെയ്തു ലക്ഷ്മി സൂരജ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കലാപരിപാടികൾ കോഓർഡിനേറ്റ് ചെയ്ത വൈസ് പ്രസിഡന്റ് സുരേഷ് നായർക്കും കമ്മറ്റി അംഗം ലക്ഷ്മി സൂരജിനും വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയ എല്ലാ കമ്മറ്റി അംഗങ്ങൾക്കും പ്രസിഡന്റ് പ്രത്യേകം നന്ദി അറിയിച്ചു.

khsf-5

വൈസ് പ്രസിഡന്റ് സുരേഷ് നായർ, സെക്രട്ടറി ഗോപൻനായർ, ട്രഷറർ പ്രജീബ് നായർ, ജോയിന്റ് സെക്രട്ടറി സുരേഷ് പളളക്കുത്ത്, ജോയിന്റ് ട്രഷറർ ശ്രീജേഷ് ശ്രീനിവാസൻ, കമ്മറ്റി അംഗങ്ങളായ ലീല നായർ, ലക്ഷ്മി സൂരജ്, വിനോദ് നായർ, ബിനോയി നാരായണൻ, പത്മകുമാർ കെ. ജി., മോഹനൻ സി. നാരായണൻ, ബിനീഷ് വിശ്വംഭരൻ, Ex-officio, ശ്രീകുമാർ ഹരിലാൽ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്ത ∙ എബി ആനന്ദ് 

Your Rating: