Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടങ്ങൂർ സംഗമം അവിസ്മരണീയമായി

kidangoor-meet

ടെക്സസ്∙ ജന്മനാടിന്റെ ഓർമ്മകൾ പങ്കുവെച്ചും സൗഹൃദങ്ങൾ പുതുക്കിയും കിടങ്ങൂർ പ്രവാസി സംഗമം ജൂലൈ 24–ാം തിയതി ഡെസ് പ്ലെയിൻസിലുളള ബിഗ് ബെൻഡ് പാർക്കിൽ വച്ച് നടത്തപ്പെടുകയുണ്ടായി. ഉച്ചക്ക് 1 മണി മുതൽ ആരംഭിച്ച സംഗമം വൈകിട്ട് 8 മണിക്കാണ് അവസാനിച്ചത്.

ജോണിക്കുട്ടി പിളളവീട്ടിൽ സംഗമത്തിനെത്തിയ ഏവരേയും ഹാർദ്ദവുമായി സ്വാഗതം ചെയ്തു. തുടർന്ന് ജോസ് കോലടിയിൽ, ജോസ് പിണർക്കയിൽ, ജോയി കോട്ടൂർ, റ്റോമി പുല്ലുകാട്ട്, ഷാജി എടാട്ട്, റ്റോമി വളളിപ്പടവിൽ എന്നിവർ ആശംസകളർപ്പിച്ചു. ഈ സംഗമം എല്ലാ വർഷങ്ങളിലും നടത്തണമെന്നും വരുന്ന വർഷം അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിൽ നിന്നുമുളള കിടങ്ങൂർ നിവാസികളെ സംഘടിപ്പിച്ചുകൊണ്ട് ഒരു നോർത്ത് അമേരിക്കൻ കിടങ്ങൂർ സംഗമം ഷിക്കാഗോയിൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജസ്റ്റിൻ തെങ്ങനാട്ട് എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി. ഗ്രഹാതുരത്വത്തിന്റെ നല്ല ഓർമ്മകൾ പങ്കിട്ട സംഗമത്തിന്റെ ക്രമീകരണങ്ങൾക്ക് ജോണിക്കുട്ടി പിളളവീട്ടിൽ, നിണൽ മുണ്ടപ്ലാക്കിൽ, ജസ്റ്റിൻ തെങ്ങനാട്ട്, ഫെബിൻ കണിയാലി, ജോയി കോട്ടൂർ എന്നിവർ നേതൃത്വം നൽകി.

വാർത്ത ∙ ജോണിക്കുട്ടി പിളളവീട്ടിൽ 

Your Rating: