Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ ഒളിംപിക്സ് ഓഗസ്റ്റ് 27ന്

olympics-view

ഷിക്കാഗോ∙ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ ക്നാനായ ഒളിംപിക്സ് ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 9.30 മുതൽ മോർട്ടൻ ഗ്രോവിലെ സെന്റ് പോൾ വുഡ്സിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ 9.30 ന് മുൻപായി എത്തിച്ചേരേണ്ടതാണ്. 9.45 ന് മാർച്ച് പാസ്റ്റ് ഫൊറോനാ അടിസ്ഥാനത്തിൽ ആരംഭിക്കും. മത്സരങ്ങൾ കൃത്യസമയത്ത് തന്നെ നടക്കുന്നതാണ്. വിജയികൾക്ക് അന്നേദിവസം തന്നെ ട്രോഫികൾ സമ്മാനിക്കും.

പ്രായഭേദമെന്യെ എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന ടഹീം ആശസല ഞമരല ഈ വർഷത്തെ ക്നാനായ ഒളിമ്പിക്സിന്റെ മറ്റൊരു ആകർഷണമാണ്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഫൊറോനഗ്രൂപ്പിന് ക്നാനായ നൈറ്റിൽ വെച്ചായിരിക്കും ട്രോഫികൾ സമ്മാനിക്കുന്നത്. ചിക്കാഗോ ക്നാനായ സമൂഹത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനെയും ഓട്ടക്കാരിയേയും തിരഞ്ഞെടുക്കുന്നു എന്നത് ഈ വർഷത്തെ ക്നാനായ ഒളിംപിക്സിന്റെ പ്രത്യേകതയാണ്.

കെ.സി.എസ്. ഭാരവാഹികളായ ജോസ് കണിയാലി, റോയി നെടുംചിറ, ജീനോ കോതാലടിയിൽ, സണ്ണി ഇടിയാലിൽ, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജോജോ ആലപ്പാട്ട് (കോർഡിനേറ്റർ), ജോയി തേനാകര (കൺവീനർ), സാജൻ പച്ചിലമാക്കീൽ, ജേക്കബ് മണ്ണാർക്കാട്ടിൽ, ജോർജ് ഏലൂർ, ആനന്ദ് ആകശാല, ഡിബിൻ വിലങ്ങുകല്ലേൽ എന്നിവർ ഒളിംപിക്സിന് നേതൃത്വം നൽകും.
ഫൊറോന ഗ്രൂപ്പുകൾ താഴെപ്പറയുന്നതുപോലെയായിരിക്കും.

1. കൈപ്പുഴ രാജപുരം - കോർഡിനേറ്റർമാർ - ജെയിംസ് വെട്ടിക്കാട്ട്, ഷാൻ കദളിമറ്റം
2. ഉഴവൂർ കടുത്തുരുത്തി - കോർഡിനേറ്റർമാർ - ഷൈബു കിഴക്കേയുറ്റ്, ജോസ് മണക്കാട്ട്
3. കിടങ്ങൂർ മടമ്പം - കോർഡിനേറ്റർമാർ ജ്യോതിഷ് തെങ്ങനാട്ട്, ജെയ്മോൻ നന്തികാട്ട്
4. ഇടയ്ക്കാട്ട് ചുങ്കം - കോർഡിനേറ്റർമാർ ജോയിസ് ആലപ്പാട്ട്, ബിനു കൈതക്കതൊട്ടിയിൽ.

വാർത്ത∙ ജീനോ കോതാലടിയിൽ

Your Rating: