Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ മിഷനിൽ കന്യകാമറിയത്തിന്റെ തിരുനാൾ

knanaya-01

ന്യൂയോർക്ക്∙ ന്യൂയോർക്കിലെ റോക്‌ലാൻഡിലുള്ള ക്നാനായ മിഷന്‍ പരിശുദ്ധ കന്യകാ മാതാവിന്റെ തിരുന്നാൾ സെപ്റ്റംബർ 23, 25 (വെള്ളി, ഞായർ) തീയതികളിൽ റോക്‌ലൻഡിലെ മരിയൻ ഷ്റൈൻ ദേവാലയത്തിൽ കൊണ്ടാടുന്നു. സെപ്റ്റംബർ 23ന് വെള്ളിയാഴ്ച 7നു റവ.ഫാ. തോമസ് ആദോപ്പിള്ളി (പിറവം പള്ളി വികാരി) കൊടി ഉയർത്തുന്നതോടെ തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കും.

knanaya-012

തുടർന്ന് ലദിഞ്ഞ്, പാട്ടുകുർബാന എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച 3.30ന് തിരുന്നാൾ റാസ റവ.ഫാ. ഫിലിപ്പ് രാമച്ചനാട്ട് (വികാരി ഡിട്രോയിറ്റ്) നയിക്കുന്നു. തിരുന്നാൾ സന്ദേശം നല്‍കുന്നത് റവ.ഫാ. ജേക്കബ് മാലിത്തുരുത്തേൽ (വികാരി പടമുഖം പള്ളി). തുടർന്ന് ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയുള്ള തിരുന്നാൾ പ്രദക്ഷിണം തിരുന്നാളിന് മറ്റു കൂട്ടുന്നു. 40 പ്രസുദേന്തിമാർ തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് - വികാരി റവ. ഫാ. ജോസ് ആദോപ്പിള്ളി (954 305 7850).

Your Rating: