Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം അസോസിയേഷൻ പിക്നിക് നടത്തി

kottayam-association-picnic

ഫില‍ഡൽഫിയ ∙ കോട്ടയം അസോസിയേഷന്റെ നേതൃത്വത്തിൽ പതിവുപോലെ എല്ലാവർഷവും നടത്തി വരാറുളള വാർഷിക പിക്നിക് ഈ വർഷവും അംഗങ്ങളുടെ ഇടയിലെ സഹകരണവും ഒരുമയും കൊണ്ട് വൻ വിജയമായി.

അനിയന്ത്രിതമായ ചൂടിലും മുതിർന്നവരും കുട്ടികളുമായി ധാരാളം കുടുംബങ്ങൾ പിക്നിക്കിൽ പങ്കെടുത്തു. വിവിധ ഇനം മത്സരങ്ങളിൽ എത്തിച്ചേർന്നവരെല്ലാവരും പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്തു. രുചികരമായ, കേരളത്തനിമയോടു കൂടിയ പ്രഭാത ഭക്ഷണവും പിന്നീട് ബാർബിക്യുവും ക്രമീകരിച്ചിരുന്നു. മാത്യു ഐപ്പ്, വർഗീസ് വർഗീസ്(പിക്നിക് കോർഡിനേറ്റേഴ്സ്) എന്നിവരുടെ പ്രത്യേക കഴിവുറ്റ നേതൃത്വത്തിലും വിമൻസ് ഫോറം സഹകരണത്തിലും നടത്തിയ പിക്നിക് വൻ വിജയമായിത്തീർന്നു.

ബെന്നി കൊട്ടാരത്തിൽ (പ്രസിഡന്റ്) വന്നു ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും മാത്യു ഐപ്പിന്റെ നേതൃത്വത്തിൽ നടത്തിയ വിജ്ഞാനപ്രദവും വിനോദപ്രദവുമായ ചോദ്യോത്തര മത്സര പരിപാടി എല്ലാവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റുകയും പ്രവാസി ചാനലിലെ ജഗപൊഗ ടീമിന്റെ കടന്നു വരവ് കൂടുതൽ ആഹ്ലാദപ്രദമാക്കുകയും ചെയ്തു.

പിക്നിക് വൻ വിജയത്തിനായി ജോസഫ് മാണി, സാബു ജേക്കബ്, ജെയിംസ് അന്ത്രയോസ്, ഏബ്രഹാം ജോസഫ്, കുര്യൻ രാജൻ, ജോബി ജോർജ്, ജോൺ പി. വർക്കി, കുര്യാക്കോസ് ഏബ്രഹാം, ജേക്കബ് തോമസ്, ജോയി കുര്യാക്കോസ്, മാത്യു വി. ജോഷ്വ, രാജു കുരുവിള, റോണി വർഗീസ്, സാബു പാമ്പാടി, സാജൻ വർഗീസ്, സരിൻ കുരുവിള, വർക്കി പൈലോ, സണ്ണി കിഴക്കേമുറി എന്നിവരുടെ നേതൃത്വത്തിലുളള വിപുലമായ കമ്മിറ്റി പ്രവർത്തിക്കുകയുണ്ടായി. 

Your Rating: