Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം ക്ലബ് ഓണാഘോഷം നടത്തി

kottayam-club-onam

ഹൂസ്റ്റൻ ∙ കോട്ടയം ക്ലബിന്റെ ഈ വർഷത്തെ ഓണാഘോഷം ജനപങ്കാളിത്തത്തോടെ വിവിധ കലാപരിപാടികളോടെയും ഓണസദ്യയോടെയും ആഘോഷിച്ചു. സെപ്റ്റംബർ 18–ാം തിയതി ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് സ്റ്റാഫോർഡ് സെന്റ് ജോസഫ് സിറോ മലബാർ ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ വൈസ് പ്രസിഡന്റ് ആഡ്രൂസ് ജേക്കബ് സ്വാഗതം ആശംസിച്ചു. സിറോ മലബാർ ഇടവക വികാരി റവ. ഫാ. സ്റ്റീഫൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദേശത്ത് പറിച്ചു നട്ടിട്ടും മലയാളനാടിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്നത് അഭിമാനകരമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

kottayam-club-photo-2

തുടർന്ന് പ്രമുഖ പത്രപ്രവർത്തകനും പ്രവാസി ന്യൂസ് എഡിറ്ററുമായ ബ്ലെസൻ ഹൂസ്റ്റൻ, മുൻ പ്രസിഡന്റുമാരായ തോമസ് വർഗീസ്, രവി വർഗീസ് എന്നിവർ ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു. നഴ്സിങ്ങിൽ ഡോക്ടറേറ്റ് ലഭിച്ച സിമി വർഗീസിനെ ചടങ്ങിൽ വച്ച് ആദരിക്കുകയുണ്ടായി. സുഗു ഫിലിപ്പ്, ഷീബാ ജോർജ്, റോബിൻ ആഡ്രൂസ് ജേക്കബ്, രാഹൂൽ വർഗീസ്, എബ്രഹാം വർഗീസ് എന്നിവരുടെ ഗാനങ്ങളും കുര്യൻ പന്നപ്പാറ ജോസ് ജോൺ തെങ്ങുംപ്ലാക്കൽ ടീം അവതരിപ്പിച്ച ഹാസ്യരസം തുളുംമ്പിയ സ്കിറ്റ്, ചെണ്ടമേളം, വളളംകളി, കുട്ടികളുടെ വിവിധയിനം പരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി. മാത്യു പന്നപ്പാറ, ബിബിൻ കൊടുവത്ത്, അജി മാത്യു, ചെറിയാൻ, ബാബുചാക്കോ, സുഗു ഫിലിപ്പ് എന്നിവർ കോർഡിനേറ്ററായും ജോസ് ജോൺ തെങ്ങുംപ്ലാക്കൽ എംസിയായും പ്രവർത്തിച്ചു. സെക്രട്ടറി മോൻസി കുര്യാക്കോസ് എത്തിച്ചേർന്ന എല്ലാവർക്കും നന്ദി പറയുകയുണ്ടായി. കോട്ടയം ക്ലബ് പിആർഒ മാത്യു കുര്യാക്കോസ് (റെജി) അറിയിച്ചവാർത്ത.

വാർത്ത ∙ ജീമോൻ റാന്നി 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.