Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഭക്തിനിർഭരമായി

kunjachenthirunal_pic1

ഫീനിക്സ്∙ഫീനിക്സ് ഹോളിഫാമിലി സിറോ മലബാർ ദേവാലയത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. ജാതിവിവേചനവും ഉച്ചനീചത്തവും അതിശക്തമായിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയിലാണ് കുഞ്ഞച്ചൻ തന്റെ പൗരോഹിത്യ ജീവിതം അധ:സ്ഥിതരായവർക്കു വേണ്ടി ധൈര്യപൂർവ്വം സമർപ്പിച്ചത്. സ്വന്തം ദൈന്യതകൾ മറന്നാണ് കൃശഗാത്രനായ കുഞ്ഞച്ചൻ ചെറിയവരിൽ ചെറിയവർക്കുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവയ്ക്കുവാൻ മുന്നിട്ടിറങ്ങിയത്. പൊതു സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റിനിർത്തപ്പെട്ട ദളിതസമൂഹത്തെ ക്രിസ്തീയ ജീവിതത്തിന്റെ മുൻപന്തിയിലെത്തിക്കാൻ കഴിഞ്ഞത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ലളിത ജീവിതശൈലിയും ക്രിസ്തീയ പരസ്നേഹവും മൂലമാണെന്നു തിരുനാൾ സന്ദേശം നൽകിയ ഫാ. എട്ടുപറയിൽ പറഞ്ഞു.

kunjachenthirunal_pic2

മഹാപ്രസ്ഥാനങ്ങൾക്കോ സംഭവബഹുലമായ ആത്മീയ മുന്നേറ്റങ്ങൾക്കോ നേതൃത്വം നൽകിയില്ലെങ്കിലും സുവിശേഷത്തിലെ ക്രിസ്തുസ്നേഹം തനിമയോടെ പച്ചമനുഷ്യനു പകർന്നു നൽകിയെന്നതാണ് കുഞ്ഞച്ചനെന്ന വൈദികനെ പുണ്യപുരുഷനാക്കിയതെന്ന് ഫാ. ജോർജ് കൂട്ടിച്ചേർത്തു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചനിൽ പ്രകടമായ ക്രിസñീയ പുണ്യങ്ങളുടെ അരൂപി ഓരോ ക്രൈസ്തവനും സ്വന്തം ജീവിതത്തിൽ പകർത്തിയാൽ ലോകത്തിൽ വിപ്ലവകരമായ ആത്മീയ ഭൗതീക മുന്നേറ്റങ്ങൾക്ക് അതു കാരണമാകുമെന്നും അച്ചൻ ഓർമ്മപ്പെടുത്തി.

തിരുനാൾ കുർബാനയ്ക്കും മറ്റു തിരുകർമ്മങ്ങൾക്കും ഇടവക വികാരി ഫാ. ജോർജ് എട്ടുപറയിൽ കാർമികത്വം വഹിച്ചു. പൊന്നിൻകുരിശുകളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പരമ്പരാഗത ഭാരതീയ ക്രൈസ്തവാഘോഷങ്ങളുടെ ഗൃഹാതുരത്വം ഉണർത്തുന്നതായി. ചെണ്ടയും വാദ്യമേളങ്ങളും ആഘോഷങ്ങൾക്കു മേളക്കൊഴുപ്പ് ചാർത്തി. തിരുകർമ്മങ്ങളിൽ പങ്കെടുത്ത് നേർച്ചകാഴ്ചകൾ സമർപ്പിച്ച് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ അനുഗ്രഹം നേടുന്നതിനായി ഇടവകാംഗങ്ങൾ എല്ലാവരും കുടുംബസമേതം എത്തിച്ചേർന്നു. പരമ്പരാഗത ക്രൈസñവ രീതിയിലുള്ള നേർച്ച വിളമ്പും തിരുശേഷിപ്പ് വണങ്ങലും തിരുനാൾ പരിപാടികളെ ഭക്തിസാന്ദ്രമാക്കി.

പള്ളി ട്രസ്റ്റിമാരായ മനോജ് ജോണിന്റേയും, പ്രസാദ് ഫിലിപ്പിന്റേയും നേതൃത്വത്തിൽ വാർഡ് പ്രതിനിധി ഷാജു ഫ്രാൻസീസ് പരിപാടികളുടെ മുഖ്യ കോർഡിനേറ്ററായിരുന്നു. ഇടവകയിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പേരിലുള്ള വാർഡുകാരാണ് തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. മാത്യു ജോസ് അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.