Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുര്യൻ പ്രക്കാനം ഫൊക്കാന ട്രസ്റ്റി ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

kurian-prakkanam-fokana

ടൊറന്റോ∙പ്രവാസികളുടെ പറുദീസയായ കാനഡയിൽ നോർത്ത്അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോക്കാനയ്ക്ക് പുതിയ താരോദയം. പ്രമുഖ പ്രവാസി നേതാവും മാധ്യമ പ്രവർത്തകനുമായ കുര്യൻ പ്രക്കാനം ഫൊക്കാനയുടെ ബോർഡ് ഓഫ് ട്രസ്റ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഫൊക്കാനയുടെ അടുത്ത ടൊറന്റോ കൺവൻഷനു ചുക്കാൻ പിടിക്കാൻ ഫോക്കാന പ്രവർത്തകരിൽ നിന്നും അംഗസംഘടനകളിൽ നിന്നും ഉയരുന്ന ഒരേ ഒരു പേരാണു കുര്യൻ പ്രക്കാനം എന്ന പ്രവാസി നേതാവിന്റെത്. ശക്തമായ നേതൃപാടവം എല്ലാ മേഖലകളിലും തെളിയിച്ച ഇദ്ദേഹം കാനഡയിലെയും നോർത്ത്അമേരിക്കയിലെയും മാത്രമല്ല ആഗോള പ്രവാസികളുടെ എല്ലാക്കാര്യങ്ങളിലും മുൻനിരയിൽ തന്നെയുണ്ട്. രാഷ്ട്രീയ ,സാമൂഹ്യ,സംഘടനാ മേഖലകളിൽ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനത്തിലും ഇദ്ദേഹം ഇതിനോടകമായി അനുകരണീയമായ തന്റെ കഴിവുകൾ വിനയോഗിച്ചിട്ടുണ്ട്.

കേരളാ രാഷ്ട്രീയ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലോക പ്രവാസി മലയാളികളെ ആകമാനം ആവേശം കൊള്ളിച്ചു നോർത്തമേരിക്കൻ മണ്ണിൽ നിന്ന് അസാമാന്യ ധൈര്യത്തോടെ കേരളത്തിലെ എല്ലാ പ്രമുഖ മുന്നണികളെയും വെല്ലുവിളിച്ചു, പ്രവാസി മലയാളി മുന്നണി സ്വതന്ത്രസ്ഥാനാർഥിയായി ആറന്മുള നിയോജക മണ്ഡലത്തിന്റെ അങ്കത്തട്ടിൽ ഇറങ്ങി കേരളത്തിലെ ജനങ്ങൾക്കിടയിലും മുന്നണികൾക്കിടയിലും പ്രവാസി മലയാളികളുടെ ശക്തി ഉയർത്തിക്കാട്ടി പ്രവാസി മലയാളികൾക്ക് അഭിമാന പൂർവ്വമായ അംഗീകാരം നേടിയെടുത്ത കുര്യൻ പ്രക്കാനം നിലവിൽ കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ ബ്രംപ്ടൻ മലയാളീ സമാജം പ്രസിഡന്റ്, ഇന്ത്യൻ പ്രവാസി കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്, പ്രവാസി മലയാളി മുന്നണി നേതാവ് എന്നീ നിലകളിലും നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളം ചാനലായ മലയാള മയൂരം ടിവിയുടെ സിഇഒ ആയും പ്രവർത്തിക്കുന്നു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.