Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോണ്ടുപറമ്പിൽ കുരുവിള മാത്യു നിര്യാതനായി

kuruvila-obit

ഹൂസ്റ്റൺ∙ തിരുവല്ല തെങ്ങേലിൽ തോണ്ടുപറമ്പിൽ റിട്ട. സൈനിക ഉദ്യോഗസ്ഥൻ കുരുവിള മാത്യു (ബാബു 56) നിര്യാതനായി. വെൺപാല സെന്റ് ജോർജ് ക്നാനായ സഭാംഗവും സാമുഹിക പ്രവർത്തകനും പ്രവാസി മലയാളിയുമായിരുന്നു. ഭാര്യ ശോശാമ്മ മാത്യൂ (ജെയ്നി) പീലിത്തറ കുടുംബാഗമാണ്. സംസ്ക്കാര ശുശ്രുഷ 6നു വ്യാഴാഴ്ച 3മണിക്ക് വെൺപാല സെന്റ് ജോർജ് ക്നാനായ പള്ളിയിൽ വൈദിക ശ്രേഷ്ഠരുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടും.

മക്കൾ: ജെബു മാത്യൂ (യുകെ), മനു മാത്യു. മരുമകൾ: സോണാ ജെബു (യുകെ).
സഹോദരങ്ങൾ: തമ്പി, ഷിബു, ബാല, ലിസ്സി, ബേബികുട്ടി. ജാമാതാക്കൾ: അനിയൻ കുഞ്ഞ് ആന്റ് സൂസി (യു.കെ), തങ്കച്ചൻ പോഴിമണ്ണിൽ ആന്റ് തങ്കമ്മ (സൗദി), പി.സി മാത്യു ആന്റ് ഡെയ്സി മാത്യൂ (യുഎസ്എ).
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ജോർജ് പനയ്ക്കൽ കുരുവിള മാത്യുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 91 974 703 4393.

വാർത്ത∙ നിബു വെള്ളവന്താനം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.