Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർപ്പു വിളികളോടെ കുട്ടനാടൻസ് ഓണം ആഘോഷിച്ചു

kuttanadensoddnam

ഹൂസ്റ്റൺ∙ കുട്ടനാടെന്നാൽ വെറുമൊരു പേരല്ല, അതൊരു സന്ദേശമാണ്. ആ സ്നേഹ സന്ദേശം വിളിച്ചോതുന്ന ഹൃദ്യഹരിത പ്രളയം ആയിരുന്നു കുട്ടനാടൻസിന്റെ ആദ്യ ഓണം. സെപ്റ്റംബർ 25നു ഞായറാഴ്ച 12 മണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ നൂറിൽപ്പരം പേർ പങ്കെടുത്തു.

kuttanadensoddnam_pic2

ക്നാനായ ഓഡിറ്റോറിയത്തിന്റെ ആർപ്പു വിളികൾ ഓരോ കുടുംബത്തെയും സ്വാഗതം ചെയ്യുന്ന രീതിയിലെ വ്യത്യസ്തത വിളിച്ചു പറയുന്നതായിരുന്നു.

kuttanadensonam_pic5

വാദ്യ മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച ഹാളിലേക്ക് എഴുന്നള്ളിയതോടെ ഓണാഘോഷ പരിപാടി ആരംഭിച്ചു. മഹാബലി ആയി വേഷമിട്ട തോമസ്കുട്ടി വൈക്കത്തുശ്ശേരി നൽകിയ ഓണ സന്ദേശത്തിൽ കുട്ടനാട് നിവാസികളെ പ്രത്യേകം പരാമർശിച്ചു.

kuttanadensonam_pic4

തുടർന്ന് ശ്രീദേവി ടീച്ചറിന്റെ ശിഷ്യത്വത്തിൽ തിരുവാതിരകളി നടന്നു. ഇടവിട്ടുള്ള റോയ് അത്തിമൂടന്റെയും (പുളിങ്കുന്ന്) സംഘത്തിന്റെയും വഞ്ചിപ്പാട്ടുകൾ കുട്ടനാടൻസിനു ഹരം പകരുന്നവയായിരുന്നു. കുട്ടനാടിന്റെ ഓണത്തെ കുറിച്ച് ജോസ് മണക്കുലം സംസാരിച്ചു.

kuttanadensonam_pic3

രാജിവ് നാരായണൻ രാമങ്കരി (രാജി), റോണി, ലെക്സിയ, മീര (ഈരയിൽ നിന്നും), ജയ്സൺ (കൈതവന) എന്നിവർ ഒണപ്പാട്ടുകൾ ആലപിച്ചു.

kuttanadensonam_pic2

മാത്യു കളത്തിൽ മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ കുട്ടനാട്ടിലെ മഹത് വ്യക്തികളെ കുറിച്ച് ഹ്രസ്വമായി നൽകിയ വിവരണം തികച്ചും അവസരോചിതമായി.

സദ്യയ്ക്ക് നേതൃത്വം കൊടുത്തുകൊണ്ട് ജെയിംസ് വരിക്കാട് (പുന്നക്കുന്നം), ജോബി മാമ്പൂത്ര (കായൽപുരം), സജു (കൈതവന) തുടങ്ങിയവർ മുൻനിരയിൽ ഉണ്ടായിരുന്നു.

kuttanadensoddnam2

വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്കു ശേഷം ചടങ്ങുകൾക്ക് നേതൃത്വം നൽകിയ റോയ് അത്തിമൂടൻ, ഈ കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞതോടെ കുട്ടനാട്ടുകാരുടെ ഹൂസ്റ്റണിലെ ആദ്യത്തെ ഓണാഘോഷം സമംഗളം പര്യാവസാനിച്ചു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.