Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

"ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ " നോർത്ത് കാരലൈനയിൽ

lalettan-bi-sreekkuttan

കരോലിന∙ ഗായകൻ എം.ജി. ശ്രീകുമാർ നയിക്കുന്ന ‘‘ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ’’ എന്ന സംഗീത-ഹാസ്യ-നൃത്ത പരിപാടി ഒക്ടോബർ 15 ന് കാരലൈനയിലെ ക്യാരിയിലുള്ള ഗ്രീൻ ഹോപ്പ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ.


എം.ജി.ശ്രീകുമാർ, പ്രശസ്ത ഹാസ്യതാരം രമേഷ് പിഷാരടി, രമ്യ നമ്പീശൻ, സിതാര ബാലകൃഷ്ണൻ, ഐഡിയ സ്റ്റാർ സിംഗറിലൂടെ സാധാരണക്കാരുടെ ഇടയിൽ പ്രശസ്തനായ കീബോർഡിസ്റ്റും ഗായകനുമായ അനൂപ് എന്നിവരാണ് സംഘത്തിലെ പ്രധാനികൾ.  

വീക്കെൻഡ് എന്റർടൈൻമെന്റ് സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ആദ്യ ടിക്കറ്റ് വിതരണം സെപ്റ്റംബർ 11ന്  മോറിസ് വില്ലിൽ  ഉള്ള ഹോട്ടൽ ഹോളിഡേ ഇന്നിൽ നടന്നു. മെഗാ സ്പോൺസർ ആയ ലിബർട്ടി റിയൽ എസ്റ്റേറ്റിന്റെ മാനേജിങ് ഡയറക്ടർ സണ്ണി സെബാസ്റ്റ്യൻ ആദരണീയനും സഹൃദയനായ ജോർജ് ജോസഫിനും ഷൈനി ജോർജിനും ടിക്കറ്റ് നൽകിക്കൊണ്ടാണു ചടങ്ങ് ഉദ്‌ഘാടനം ചെയ്തത്.

മറ്റു സ്പോൺസർമാരായ ഡേവിസ് (സിത്താർ ഇന്ത്യ ക്യുസിൻ ), സി.ജെ.തോമസ് (സി.ജെ.ടാക്സ് ആൻഡ് അക്കൗണ്ടിങ് ), രാജു പാപ്പച്ചൻ (രാജു ആൻഡ് രാജു കൺസ്ട്രക്ഷൻസ് ) , വിൽ‌സൺ പാറയിൽ (റിയൽ കരോലിന പ്രോപ്പർട്ടീസ് ) , ടോമി (ഗ്രാൻഡ് ഇന്ത്യ മാർട് ) , ജെയിംസ് തുണ്ടത്തിൽ (സ്‌പൈസ് ബസാർ), അലക്സ് വിൻസെന്റ് (എയ്ഞ്ചൽ ഓഡിയോസ് ) , യുഎസ് മലയാളം മൂവീസ് പങ്കാളികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു .

വാർത്ത∙ജോസ് നെടുംചിറ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.