Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാസ്‌വേഗസിൽ ദൈവമാതാവിന്റെ തിരുനാൾ ആഘോഷിച്ചു

lasvegasthirunal_pic1

ലാസ്‌വേഗസ്∙ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ പരിശുദ്ധ ദൈവമാതവിന്റെ ജനന പെരുന്നാൾ പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. ദൈവമാതാവിന്റെ നാമത്തിൽ 2006ൽ സ്ഥാപിതമായ ഇടവകയുടെ പത്താമത്തെ പെരുന്നാൾ ആഘോഷമാണിത്. സെപ്റ്റംപർ 10 ശനിയാഴ്ച രാവിലെ പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടന്നു.

lasvegasthirunal_pic2

ലോസാഞ്ചലസ് ഓർത്തഡോക്സ് ഇടവകയുടേയും, ലാസ്‌വേഗസ്, ഇടവകയുടേയും വികാരിയായ യോഹന്നാൻ പണിക്കർ അച്ചൻ പെരുന്നാളിൽ മുഖ്യകാർമികത്വം വഹിച്ചു. പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതമൂലം സകല വിശ്വാസികൾക്കും അനുഗ്രഹങ്ങളും നന്മകളും സ്വർഗ്ഗത്തിൽ നിന്ന് ദാനമായി ലഭിക്കട്ടെ എന്ന് പണിക്കർ അച്ചൻ തന്റെ തിരുനാൾ സന്ദേശത്തിൽ പറഞ്ഞു.

lasvegasthirunal_pic5

ദൈവത്തിന്റേയും മനുഷ്യവർഗ്ഗത്തിന്റേയും ഇടയിൽ ഒന്നാമതായുള്ള മദ്ധ്യസ്ഥത എന്നത് പരിശുദ്ധ കന്യകാ മറിയത്തിനാണ്. പരിശുദ്ധ ദൈവമാതാവിലുള്ള അചഞ്ചലമായ വിശ്വാസം ആണ് ക്രൈസ്തവ സഭയുടെ വിശ്വാസപൂർത്തീകരണം എന്നു റവ.ഫാ. റോയ് തന്റെ മുഖ്യപ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.

lasvegasthirunal_pic4

ഭാരത സംസ്കാരത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന മലങ്കര ഓർത്തഡോക്സ് വിശ്വാസികൾ തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിന്റെ വിളക്കുകൾ പുതിയ തലമുറയെ ഏൽപിക്കുവാനും അവർ അതു മുന്നോട്ടു കൊണ്ടുപോകുന്നത് ഉറപ്പുവരുത്തുവാനും ഇടവകാംഗങ്ങൾക്ക് പ്രത്യേക ദൗത്യമുണ്ടെന്നു പ്രത്യേക കുടുംബയോഗത്തിൽ വികാരി അച്ചൻ എല്ലാ ഇടവകാംഗങ്ങളേയും ഓർമ്മിപ്പിച്ചു.

lasvegasthirunal_pic3

മലങ്കര ഓർത്തഡോക്സ് സഭയുടെ പാരമ്പര്യത്തിലുള്ള ഭക്തിനിർഭരമായ റാസയിൽ കുരിശ്, കൊടികൾ, മുത്തുക്കുടകൾ എന്നിവ വഹിച്ചുകൊണ്ട് പരിശുദ്ധ മാതാവിന്റെ സ്തുതിഗീതങ്ങളുമായി ആബാലവൃദ്ധം വിശ്വാസികളും പങ്കെടുത്തു. അതിനുശേഷം ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും, വാഴ്വും നടത്തി. പെരുന്നാളിൽ സംബന്ധിക്കുവാൻ സഹോദരസഭകളിലെ ധാരാളം വിശ്വാസികൾ എത്തിയിരുന്നു.

പെരുന്നാളിൽ സംബന്ധിച്ച എല്ലാ വിശ്വാസികൾക്കും ഇടവക സെക്രട്ടറി ജോൺ ചെറിയാൻ പ്രത്യേക നന്ദി അറിയിച്ചു. തുടർന്ന് സൺഡേ സ്കൂൾ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ദീനാ ജോൺ, വത്സ കർമാർക്കർ, ഷീബാ സജി, ജീനി ഗിരീഷ്, സൗമ്യ ഐസക്ക് എന്നിവരുടെ നേതൃത്വത്തിൽ ഗായകസംഘം സ്തുതിഗീതങ്ങൾ ആലപിച്ചു. അതിനുശേഷം നടന്ന സ്നേഹവിരുന്നിന് ജൻസി മാത്യു, വത്സ കർമാർക്കർ, ത്യ്രേസ്യാമ്മ ബാബു, ലിജിമോൾ, ദീപാ ജോൺ, ജാസ്മിൻ ജേക്കബ്, ഗ്രേയ്സമ്മ ജോൺ, ജിയോ ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.

lasvegasthirunal_pic6

ഇടവക ട്രസ്റ്റി വില്ലി ജോൺ ജേക്കബിന്റെ നേതൃത്വത്തിൽ ബാബു ചാക്കോ, മാത്യു ഏബ്രഹാം, സജി വർഗീസ്, ഗിരീഷ് ജോൺ പുത്തൻപുരയിൽ, ബിജു കല്ലുപുരയ്ക്കൽ, ബൈജു ചെറിയാൻ, ജേക്കബ് കൊങ്ങിണിപ്പറമ്പിൽ തുടങ്ങിയവർ പെരുന്നാൾ അനുഗ്രഹപ്രദമാക്കുവാൻ നേതൃത്വം നൽകി. ഇടവക ട്രസ്റ്റി വില്ലി ജോൺ ജേക്കബ് അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: