Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം വൻ വിജയം

onam-01

ലീഗ് സിറ്റി∙  മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ പൊന്നോണം സെപ്റ്റംബർ 24 ലീഗ് സിറ്റിയിലെ നൈറ്റ് ഓഫ് കൊളംബസ്‌ (Kinght of Colombus) ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. കേരളീയ വസ്ത്രം ധരിച്ച് നൂറുകണക്കിന് മലയാളികൾ പങ്കെടുത്ത ഓണാഘോഷ പരിപാടി പാരമ്പര്യ തനിമ നഷ്ടപ്പെടുത്താതെ ലീഗ് സിറ്റി മലയാളികൾ പ്രൗഢ ഗംഭീരമാക്കി.
 
രാവിലെ 9:30 ന് താലപ്പൊലിയുടെയും പഞ്ചവാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി വിശിഷ്ടാഥിതികളെ വേദിയിലേക്ക് ആനയിച്ചു. ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉത്ഘാടനം ചെയ്തു. തുടർന്നു സമൂഹത്തിലെ മുതിർന്നവർ അവരുടെ ബാല്യകാല ഓണത്തിന്റെ സ്മരണകൾ അനുസ്മരിച്ചു. തുടർന്ന് ലീഗ് സിറ്റിയിലെ മലയാളി കുരുന്നുകളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാരൂപങ്ങൾ അരങ്ങേറി.

അത്തപ്പൂക്കളവും മാവേലിത്തമ്പുരാനും പുലികളിയും ചെണ്ടമേളവും നാടൻ  പാട്ടുകളുമൊക്കെ ഗൃഹാതുരത്വം പിടിച്ചുണർത്തുന്നതായിരുന്നു. വടംവലിയും മറ്റു വിവിധ കായിക മത്സരങ്ങളും കുട്ടികളിലും മുതിർന്നവരിലും ആവേശമുണർത്തി. തുടർന്നു വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
 
കൂടാതെ ലീഗ് സിറ്റിമലയാളികളുടെ സ്വന്തം അനുഗ്രഹീത ഗായിക രശ്മി നായരുടെ സംഗീത വിരുന്നും കലാഭവൻ ജയന്റെ കോമഡി ഷോയും കാണികളുടെ മനം കവർന്നു. വിഭവ സമൃദ്ധമായ സദ്യ എല്ലാവരും ഒരു കുടുംബം എന്ന പോലെ ആസ്വദിച്ചത് എല്ലാവരിലും സന്തോഷം ഉണത്തി. ഓണസദ്യയിൽ കേരളത്തിന്റെ തനതു രുചി ആസ്വദിച്ചതിനോടൊപ്പം നമ്മുടെ കുടുംബ ബന്ധങ്ങളുടെ ആഴവും ദൃഢതയും അനുഭവിച്ചറിയാനുള്ള ഒരു വേദി കൂടിയായി മാറി. 
 
അച്ഛൻ, അമ്മ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്കൊപ്പം സന്തോഷത്തോടെ ഐശ്യര്യത്തിന്റെയും, സമൃദ്ധിയുടേയും ഓണം ആഘോഷിക്കാൻ അവസരം ഒരുക്കിയ സംഘാടകർക്കു ലീഗ് സിറ്റി മലയാളികൾ നന്ദിയർപ്പിച്ചു.

വാർത്ത∙ജീമോൻ റാന്നി
  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.