Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാവേലി മന്നനു ലീഗ് സിറ്റിയിൽ ഗംഭീര വരവേൽപ്പ്

onam-01

ടെക്സസ്∙ മലയാളി സമാജം ഓഫ് ലീഗ് സിറ്റി ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്‌റ്റംബർ 24ന് ലീഗ് സിറ്റിയിൽ നടക്കും.
ലീഗ് സിറ്റിയിലുള്ള നൈറ്റ് ഓഫ് കൊളംബസ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30നു തുടക്കം കുറിക്കുന്ന ആഘോഷങ്ങളിൽ പഞ്ചവാദ്യ മേളങ്ങളുടേയും താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്തുണ്ടാകും.  വിവിധ തനതു കേരള കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയും അതോടൊപ്പം മലയാളം, തമിഴ്, ഹിന്ദി ഗായിക രശ്മി നായരുടെ സംഗീത വിരുന്നും കലാഭവൻ ജയൻ അവതരിപ്പിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കും.

അത്തപ്പൂക്കളം, മാവേലിയെ വരവേൽപ്പ്, ചെണ്ടമേളം കൂടാതെ ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന വിവിധതരം കലാവിരുന്നുകളും, കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിക്കുന്ന വിവിധതരം മത്സരങ്ങളും അരങ്ങേറും. തുടർന്ന് മത്സരങ്ങളിലെ വിജയികൾക്ക്‌ സമ്മാനദാനവും നടത്തും.

രുചിഭേദങ്ങളുടെ കാലവറയൊരുക്കി വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ: സോജൻ ജോർജ് 409-256-9840, രാജ്‌കുമാർ മേനോൻ 262-744-0452, മാത്യു പോൾ 409-454-3472, വിനേഷ് വിശ്വനാഥൻ 228-249-4511, ജോണി എബ്രഹാം 281-332-8163, രാജൻകുഞ്ഞു ഗീവർഗീസ് 507-822-0051, ബിനു പാപ്പച്ചൻ 405-992-5716, ഷിബു ജോസഫ് 228-249-1819, ടെൽസൺ പഴമ്പിള്ളി 973-477-7775, രാജേഷ് പിള്ള 228-249-6020

റിപ്പോർട്ട്∙ ജീമോൻ റാന്നി
  

Your Rating: