Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈറ്റ്ഹൗസ് ബാപ്റ്റിസ്റ്റ് ചർച്ച് പ്രതിഷ്ഠാ ശുശ്രൂഷ സെപ്റ്റംബർ 10ന്

bapist-church

ഹൂസ്റ്റൺ ∙ ലൈറ്റ്ഹൗസ് ബാപ്റ്റിസ്റ്റ് ചർച്ച് സ്വന്തമായി നിർമ്മിച്ച പുതിയ ദേവാലയം പ്രതിഷ്ഠാ ശുശ്രൂഷയ്ക്കായി ഒരുങ്ങുന്നു. സെപ്റ്റംബർ 10ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മിസൗറി സിറ്റിയിലുളള ദേവാലയത്തിൽ (3303 Independe Blvd, missouri city, tx-77459) വെച്ചാണ് ശുശ്രൂഷകൾ നടത്തപ്പെടുന്നത്.

വർഷങ്ങളായി പെയർലാന്റിൽ വാടക കെട്ടിടത്തിൽ ആരാധിച്ചുകൊണ്ടിരുന്ന 12 മലയാളി കുടുംബങ്ങൾക്ക് സ്വന്തമായി ഒരു സ്ഥലം വാങ്ങിയ്ക്കുവാനും മനോഹരമായ ഒരു പുതിയ ദേവാലയം പണിയുവാനും കഴിഞ്ഞത് ദൈവത്തിന്റെ കരുണയും അനേകരുടെ പ്രാർഥനയും സഹായവും കൊണ്ടാണെന്ന് ചർച്ച് പാസ്റ്റർ തോമസ് ജോർജ് പറഞ്ഞു.

ശനിയാഴ്ച രാവിലെ നടക്കുന്ന പ്രതിഷ്ഠാ ശുശ്രൂഷയിൽ പ്രയിസ് ആന്റ് വർഷിപ്പ്, അനുഭവ സാക്ഷ്യങ്ങൾ, പ്രാർഥന എന്നിവയോടൊപ്പം പ്രഗത്ഭ എഴുത്തുകാരനും ചിന്തകനും പാസ്റ്ററുമായ ഡോ. ജെറി ഡി. ലോക്കിന്റെ ദൈവ വചനപ്രഘോഷണവും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്- പാസ്റ്റർ തോമസ് ജോർജ് : 281 300 0799

വാർത്ത∙ ജീമോൻ റാന്നി ഹൂസ്റ്റൺ  

Your Rating: