Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലയൺസ് ക്ലബ് ഇന്റർ നാഷനൽ പ്രസിഡന്റിനും ഡയറക്ടേഴ്സിനും സ്വീകരണം

meeting2

കലിഫോർണിയ ∙ സിലിക്കോൺവാലി ഇന്ത്യൻ ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികളെ അവരോധിക്കുന്ന ചടങ്ങ് (ഇൻസ്റ്റലേഷൻ) ലയൺസ് ക്ലബ് ഇന്റർ നാഷനൽ പ്രസിഡന്റ് ബോബ് കോർലു നിർവ്വഹിച്ചു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ലയൺസ് ഇന്റർ നാഷനൽ പ്രസിഡന്റ്, ഇന്റർ നാഷനൽ ഡയറക്ടർ ഹോവാർഡ് ഹഡ്സൺ, സാൻ ജെ കീത്തൻ എന്നിവർക്ക് ഊഷ്മളമായ സ്വീകരണം നൽകി.

meeting1

ബെർക്കിലി മറീനയിലെ പ്രമുഖ ഹിസ് ലോർഡ്സ് റസ്റ്റോറന്റ് ബാങ്ക്വറ്റ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഡിസ്ട്രിക്റ്റ് ഗവർണർ ജാൻ വാൾട്ടർ അധ്യക്ഷനായിരുന്നു.

ഇന്റർ നാഷനൽ ഡയറക്ടർ സാൻ ജെ കീത്തൻ, ഹോവാർഡ് ഹഡ്സൺ, സിലിക്കോൺവാലി ഇന്ത്യൻ ക്ലബ് ചാർട്ടർ പ്രസിഡന്റും സോൺ ചെയർമാനുമായ ജെയിംസ് വർഗീസ്, സെക്രട്ടറി ജോർജ് വർഗീസ്, വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ രാജൻ താപ്പ, ഡോ. ബിൽ അയാനക്കോൺ തുടങ്ങിയ നിരവധി പേർ പ്രസംഗിച്ചു.

meeting

ചുരുങ്ങിയ കാലം കൊണ്ട് സിലിക്കോൺവാലി ഇന്ത്യൻ ലയൺസ് ക്ലബിന്റെ പ്രവർത്തനം ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.

1917 ൽ ഷിക്കാഗോയിൽ ആരംഭിച്ച ലയൺസ് ക്ലബ് വളർന്ന് ഇരുനൂറ് രാജ്യങ്ങളിൽ 46000 ത്തോളം ക്ലബുകൾ പ്രവർത്തിക്കുന്നു. 15 ലക്ഷത്തോളം ലയൺസ് ക്ലബ് അംഗങ്ങൾ ഈ ക്ലബുകൾ വഴി കമ്യൂണിറ്റി സർവീസ് നടത്തുന്നു.
 

Your Rating: