Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക്കൽ ഷോ’ അറ്റ്ലാന്റയിൽ

thaikuddam-bridge

അറ്റ്ലാന്റ∙ സംഗീതാസ്വാദന രീതിയിൽ സമൂലമായ മാറ്റങ്ങളുമായി വാക്കിലും നോക്കിലും സംഗീതത്തിലും അടിമുടി വ്യത്യസ്തകളോടെ ‘തൈക്കൂടം ബ്രിഡ്ജ്’ എന്ന മലയാളികളുടെ സ്വന്തം ‘മ്യൂസിക് ബാന്റ്’ അറ്റ്ലാന്റയിൽ ഒക്ടോബർ 2 (ഞായർ) വൈകിട്ട് 4.30 ന്.

വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും അവതരണ രീതികൊണ്ടും മലയാളി മനസിനെ കീഴടക്കിയ ഗോവിന്ദ മേനോൻ, സിദ്ധാർത്ഥ മേനോൻ, വിയാൻ ഫെർണാണ്ടസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കോർത്തിണക്കിയ ഈ സംഗീത ലൈവ് മ്യൂസിക്കൽ ഷോ ലോകമെമ്പാടുമുളള സംഗീത പ്രേമികളുടെ ഹരമാണ്. ഗാനങ്ങളിലെ സ്ഫോടനാത്മകമായ അതിനവീനത്വം കൊണ്ടും പാടി പതിഞ്ഞ പഴമ മണക്കുന്ന ഗാനങ്ങൾക്ക് ആത്മാവ് നഷ്ടപ്പെടുത്താതെ, പുത്തൻ ഈണങ്ങൾ നൽകിയും കാണികൾക്ക് സംഗീതം എന്ന ലഹരി സമ്മാനിക്കുന്ന ബാൻഡ് അംഗം അശോക് നെൽസനും തികഞ്ഞ വ്യത്യസ്തയോടെ ഷോയിലുടനീളം നിറഞ്ഞു നിൽക്കുന്നു.

കേരളത്തിനു പുറമേ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിജയകരമായ പര്യാടനത്തിനുശേഷം അമേരിക്കയുടെ മണ്ണിലും ‘തൈക്കൂടം ബ്രിഡ്ജി’ന്റെ ജൈത്രയാത്ര തുടരുകയാണ്.

മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകളിലെ പ്രശസ്ത ഗാനങ്ങൾ ഇരുപതിൽപരം കലാകാരന്മാർ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ ആലപിക്കുമ്പോൾ സംഗീതാസ്വാദകരെ താളലയങ്ങളുടെ മാസ്മരിക ലോകത്തിലേക്ക് ആനയിക്കുക തന്നെ ചെയ്യും.

സ്റ്റോൺ മൗണ്ടൻ സെന്റ് മേരീസ് സിറിയക്ക് ദേവാലയത്തിന്റെ ധനശേഖരാണാർത്ഥം നടത്തുന്ന ഈ സംഗീതവിരുന്ന് വൻ വിജയമാക്കി തീർക്കുന്നതിന് ഏവരുടേയും സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നതായി ചീഫ് കോർഡിനേറ്റർ ജോസ് കെ. മനോജ് അറിയിച്ചു.

events sulekha.com/thaikkudam-bridge event-in marietta-ga 306041 എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ടിക്കറ്റിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :
മനോജ് : 678 472 3086
ബിനോയ് : 404 944 0926
അജിൻ : 770 306 3782 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

വാർത്ത∙മാർട്ടിൻ വിലങ്ങോലിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.