Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ പതിനാറുകാരി മാതാവ് അറസ്റ്റിൽ

lopez-antonia-

ഒമഹ(നെബ്രസ്ക്ക) ∙ അവിഹിത ഗർഭത്തിലൂടെ പ്രസവിച്ച പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞിനെ രണ്ടാം നിലയിലെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ പതിനാറുകാരിയെ അറസ്റ്റ് ചെയ്ത് കൊലപാതകത്തിന് കേസെടുത്തതായി ഒമഹാ പൊലീസ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

മുതിർന്നവർക്കെതിരെ ചാർജ് ചെയ്യുന്ന വകുപ്പുകളനുസരിച്ചാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ 30 വെളളിയാഴ്ച പുലർച്ച 4.12നായിരുന്നു സംഭവം. അന്റോണിയൊ ലോപസിന്റെ മാതാവാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ സിപിആർ നൽകി രക്ഷപ്പെടുത്തുന്നതിനുളള ശ്രമം വിജയിച്ചില്ല. ക്രിങ്ങ്ടൺ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചുവെങ്കിലും മരണമടഞ്ഞിരുന്നു.

കേസിൽ അറസ്റ്റു ചെയ്ത പെൺകുട്ടിയെ ഡഗ്ലസ് കൗണ്ടി യൂത്ത് സെന്ററിലേക്ക് മാറ്റി. ഇവർക്ക് അറ്റോർണിയുടെ സേവനം ലഭ്യമായതായി വിവരം ലഭിച്ചിട്ടില്ല. ഓട്ടോപ്സി റിപ്പോർട്ട് ലഭിച്ചതിനുശേഷമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകൂ എന്ന് ഒമഹാ പൊലീസ് പറഞ്ഞു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.