Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൊസാഞ്ചലസിൽ ഓണാഘോഷം സെപ്റ്റംബർ 17ന്

onam

ലൊസാഞ്ചലസ്∙ലൊസാഞ്ചലസിലെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17ന്. കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം ) ആണ് ശ്രീനാരായണ ഗുരു ജയന്തിയും ഓണവും സംയുക്തമായി ആഘോഷിക്കുന്നത്. സെപ്റ്റംബർ 17 ശനിയാഴ്ച ടസ്റ്റിനിൽ ഉള്ള ചിന്മയ മിഷൻ സെന്ററിലാണ് ഉച്ച മുതൽ വൈകിട്ട് ഏഴു വരെ നീണ്ടുനിൽക്കുന്ന ഈവർഷത്തെ ആഘോഷങ്ങൾ.

വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം നിരവധി സാംസ്കാരിക പരിപാടികളും അവതരിപ്പിക്കപ്പെടും. തിരുവാതിര, കൈകൊട്ടിക്കളി, പുലികളി, ഓണപാട്ടുകൾ, നൃത്തനൃത്യങ്ങൾ, സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ മലയാളികളെ ഓണക്കാല ഓർമകളിലേക്ക് കൈപിടിച്ചു നടത്തും വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ആഘോഷങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർക്ക് ഓഗസ്റ്റ് ഇരുപത്തിയഞ്ചുമുതൽ ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓണഘോഷവും ശ്രീനാരായണ ഗുരുജയന്തിയും വൻ വിജയമാക്കാൻ എല്ലാ മലയാളികളും ഒത്തുചേരണമെന്നു ഓം പ്രസിഡന്റ് രമ നായരും, ഭാരവാഹികളായ വിനോദ് ബാഹുലേയൻ, രവി വെള്ളതിരി, സുരേഷ് എഞ്ചൂർ എന്നിവരും അഭ്യർഥിച്ചു. ആഘോഷങ്ങളിൽ പങ്കുചേരാനെത്തുന്നവർക്ക് മതിയായ പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും www.ohmcalifornia.org സന്ദർശിക്കുക.

വാർത്ത∙സാൻഡി പ്രസാദ് 

Your Rating: