Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഫ്കിൻ മലയാളി സമൂഹം ഓണം ആഘോഷിച്ചു

Lufkin Onam 2016

ലഫ്കിൻ ∙ ലഫ്കിൻ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാ ഘോഷം ലഫ്കിൻ സെന്റ് ആൻഡ്രൂസ് കത്തോലിക്ക ദേവാലയ ഹാളിൽ സെപ്റ്റംബർ 17 ന് ൈവവിധ്യമാർന്ന പരിപാടികളോടെ നടന്നു.

അസോസിയേഷൻ പ്രസിഡന്റ് അലക്സാണ്ടർ കോശി സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ആഘോഷത്തിൽ ഓണത്തെ അനുസ്മരിപ്പിക്കുന്ന പൂക്കളം വൈവിധ്യമാർന്ന കലാപരിപാടികൾ, ഓണസദ്യ തുടങ്ങിയവ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

അസുര ചക്രവർത്തിയായിരുന്ന മഹാബലി ദൈവിക സ്വഭാവത്തിലേക്ക് വളർത്തുന്നതുപോലെ ഈ ഓണാഘോഷവും നമ്മുടെ അസുര സ്വഭാവങ്ങൾ മാറ്റി സമത്വവും സാഹോദര്യവും മറ്റുളളവരുടെ നന്മകൾ കണ്ടു സന്തോഷിക്കാനുളള വിശാല മനസുളള വ്യക്തിയായി വളർത്തണമെന്ന് ആമുഖ സന്ദേശത്തിൽ ലഫ്കിൻ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. വർഗീസ് തോമസ് ആശംസിച്ചു.

സെന്റ് ആൻഡ്രൂസ് കത്തോലിക്ക ഇടവക വികാരി ഫാ. ജോസ് കണ്ണംപുഴ ഓണസന്ദേശം നൽകി. സെക്രട്ടറി ജോയി തോമസ്, പ്രോഗ്രാം കോർഡിനേറ്റർ ഡാനിയേൽ വർഗീസ്, കമ്മിറ്റി അംഗങ്ങൾ ഏബ്രഹാം കോശി, തോമസ് ഇ. തോമസ്, പ്രകാശ് ജോർജ്, പ്രമോദ് ജോർജ്, ലിസി മാത്യു, ലില്ലി ജോൺ, എബി വർഗീസ് തുടങ്ങിയവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകി.


വാർത്ത∙തോമസ് മാത്യു

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.