Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധവൻനായർ ടീമിനെ വിജയിപ്പിക്കുക

fokana-election

ഫിലഡൽഫിയ∙ ഒക്ടോബർ 15ന് ഫിലഡൽഫിയയിൽ വച്ച് നടക്കാൻ പോകുന്ന ഫൊക്കാന തിരഞ്ഞെടുപ്പിൽ 2016–18 ലെ സാരഥികളായി മാധവൻ നായർ നേതൃത്വം നൽകുന്ന ടീമിനെ വിജയിപ്പിക്കണമെന്ന് വിവിധ മലയാളി സംഘടനാ നേതാക്കൾ അഭ്യർഥിച്ചു. പ്രസിഡന്റായി മാധവൻ നായർ, ജനറൽ സെക്രട്ടറിയായി ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ജോയി ഇട്ടൻ, ട്രഷററായി ഷാജി വർഗീസ്, വൈസ് പ്രസിഡന്റായി ഡോ. ജോസ് കാനാട്ട്, അസോസിയേറ്റ് ജനറൽ സെക്രട്ടറിയായി ഡോ. മാത്യു വർഗീസ്, ട്രസ്റ്റി ബോർഡ് മെമ്പറായി ലീലാ മാരേട്ട് എന്നിവരെ തിരഞ്ഞെടുക്കണമെന്ന് എല്ലാ പ്രതിനിധികളോടും അഭ്യർഥിച്ചു. ടൊറന്റോ കൺവൻഷനിൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ചുരുക്കം ചില വ്യക്തികളുടെ സ്വാർഥ താൽപര്യങ്ങളും നീണ്ട ചർച്ചകളും മൂലം നടക്കാതെ പോയതിൽ നേതാക്കൾ അമർഷം രേഖപ്പെടുത്തി.

നാലു വർഷത്തോളം സംഘടനയിൽ ഉറച്ചു നിൽക്കുകയും രണ്ടു വർഷത്തോളം കമ്മിറ്റിയിൽ ഉണ്ടായിരിക്കുകയും ചെയ്ത ഒരു സംഘടനയേയും വ്യക്തിയേയും കെട്ടിച്ചമച്ച ആരോപണങ്ങൾകൊണ്ട് അപമാനിക്കാൻ ശ്രമിക്കുകയും അതിന് ഒത്താശ ചെയ്ത വ്യക്തികളും ഫൊക്കാനയുടെ ഭാവിയേക്കാൾ അവരുടെ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത് എന്നതിൽ സംശയമില്ല. അതേപോലെ തന്നെ ഫൊക്കാനയിൽ രണ്ടു വർഷം തികഞ്ഞില്ല എന്നു പറഞ്ഞ് പ്രബുദ്ധമായ ഒരു സംഘടനയെ തേജോവധം ചെയ്യാൻ ശ്രമിച്ചവർ ആ സംഘടനയോടൊപ്പം ഫൊക്കാനയിൽ അംഗത്വം നേടിയ ഒരു ‘ഡൊമസ്റ്റിക് ബിസിനസ് കോർപറേഷനെ’ പറ്റി മൗനം പാലിച്ചത് ഈ വ്യക്തികളുടെ ഉദ്ദേശ്യം വെളിവാക്കുന്നു.

ജൂലൈ മൂന്നിനുശേഷം ഏകദേശം ഒന്നര മാസത്തോളം ഫൊക്കാനയുടെ അനിഷേധ്യ നേതാക്കളായ മുൻ പ്രസിഡന്റുമാരുടെയും നേതാക്കളുടെയും സമവായ ശ്രമത്തിന് പുറം തിരിഞ്ഞു നിന്ന് ഫൊക്കാനയെ കൊഞ്ഞനം കാട്ടുന്ന വ്യക്തികൾ സമൂഹത്തിനു തന്നെ അപമാനമാണ്. ചർച്ചകൾക്കും വഴങ്ങലിനും തയാറായി മുന്നോട്ടുവന്ന മാധവൻ നായർ ടീം എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു. ഇലക്ഷന് വെറും 18 ദിവസത്തോളം ബാക്കി നിൽക്കുന്ന ഈ അവസരത്തിൽ ഇനിയും ചർച്ചകൾക്ക് സമയം പാഴാക്കാതെ മലയാളി സമൂഹത്തിൽ ശക്തമായ നേതൃത്വം നൽകാൻ പ്രാപ്തരായ മാധവൻനായർ ടീമിനെ വിജയിപ്പിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.

വാർത്ത ∙ ഷാജി വർഗീസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.