Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധ്യയന വർഷാരംഭവും വിശ്വാസ പരിശീലന ദിനവും ആചരിച്ചു

dsc-academic

ഡാലസ് ∙ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ അധ്യയനവർഷാരംഭവും വിശ്വാസ പരിശീലനദിനവും 2016–2017 വർഷത്തിലെ വിശ്വാസ പരിശീലന ക്ലാസുകളുടെ ആരംഭവും വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ജോസഫ് നെടുമാൻകുഴിയിലിന്റെ അധ്യക്ഷതയിൽ നടന്നു.

DSC_0440

കോ ഓർഡിനേറ്റർ റോയ് ചാക്കോ കഴിഞ്ഞ രണ്ടു വർഷത്തെ വിജയകരമായ പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു.
മദർ തെരേസയെ വിശുദ്ധയായി കത്തോലിക്കാ സഭ ആദരിച്ചതിന്റെ സ്മരണാർത്ഥം മദറിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കി രചിച്ച നാടകം തുടർന്നവതരിപ്പിക്കപ്പെട്ടു. കൊച്ചു തെരേസ ജോർജിയായിരുന്നു മദറിന്റെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ചത്. കാച്ചി, ജെ ബ്രി ബെൻ എന്നിവർ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ഷാരോൺ, ഷാൻ ജോസ് എന്നിവർ ആലപിച്ച ഗാനം ശ്രുതിമധുരമായിരുന്നു.

DSC_0436

വിശ്വാസ പരിശീലനം അറിവിലും അനുഭവത്തിലും കുട്ടികളിലുണ്ടാക്കേണ്ട വ്യതിയാനങ്ങളെക്കുറിച്ചു. ഫാ. ജോസഫ് നെടുമാൻകുഴിയിൽ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് നേതൃത്വം നൽകുന്ന അധ്യാപകരെ പ്രത്യേകം അനുമോദിക്കുന്നതിനും ഫാ. സമയം കണ്ടെത്തി.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.