Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളം സൊസൈറ്റി ഹൂസ്റ്റൺ സമ്മേളനം

malayalam-society

ഹൂസ്റ്റൺ ∙ ഗ്രെയ്റ്റർ ഹൂസ്റ്റണിലെ ഭാഷാ സ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, മലയാള ബോധവത്ക്കരണവും ഭാഷയുടെ വളർച്ചയും ഉയർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ സെപ്റ്റംബർ സമ്മേളനം ശനിയാഴ്ച വൈകിട്ട് 4 മണിയ്ക്ക് സ്റ്റാഫോർഡിലെ ഏബ്രഹാം ആൻഡ് കമ്പനി റിയൽ എസ്റ്റേറ്റ് ഹാളിൽ സമ്മേളിച്ചു. മണ്ണിക്കരോട്ടിന്റെ അടുത്ത സമയത്ത് പ്രസിദ്ധീകരിച്ച ‘ആടുവിലാപം’, ‘വ്യായാമത്തിന്റെ അനിവാര്യത’ എന്നീ ലേഖനങ്ങൾ ചർച്ച ചെയ്തു.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. മണ്ണിക്കരോട്ട് പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അതോടൊപ്പം ചർച്ച ചെയ്യുന്ന വിഷയങ്ങളെക്കുറിച്ച് ചുരുക്കമായി സംസാരിക്കുകയും ചെയ്തു. ചർച്ചയ്ക്ക് എ.സി. ജോർജ് ആയിരുന്നു മോഡറേറ്റർ.

തുടർന്ന് ‘ആടുവിലാപം’ എന്ന ലേഖനം അവതരിപ്പിച്ചു. ആമുഖമായി മണ്ണിക്കരോട്ട് ഈ ലേഖനം അടുത്ത സമയത്ത് പ്രസീദ്ധീകരിച്ചതാണെന്നും എങ്കിലും ചിലരെങ്കിലും ആവശ്യപ്പെട്ടതനുസരിച്ചാണ് ഇപ്പോൾ അവതരിപ്പിക്കു ന്നതെന്നും എടുത്തു പറഞ്ഞു. തുടർന്ന് ലേഖനം ആദ്യവസാനം വായിച്ചു. ഈ ലേഖനത്തിലൂടെ അമേരിക്കയിലെ മലയാളികളുടെ ജീവിതം അവലംബിച്ച് പല കൃതികൾ ഉണ്ടെന്നും ‘ആടുജീവിതം’ എന്ന നോവൽ വായിക്കാത്തവർക്കും അതെക്കുറിച്ച് അറിയാൻ കഴിഞ്ഞെന്നും അഭിപ്രായമുണ്ടായി. അമേരിക്കയിലെ മലയാളികളുടെ ജീവിതം ആസ്പദമാക്കി പല കൃതികൾ വായിച്ചിട്ടുണ്ടെന്ന് മോഡറേറ്റർ എ. സി. ജോർജ് അറിയിച്ചു. എന്നാൽ ഗൾഫിൽ നിന്ന് ‘ആടുജീവിതം’ എന്ന നോവൽ ഉണ്ടായതുപോലെ അമേരിക്കയിൽ നിന്ന് ഒരു കൃതി ഉണ്ടാകാൻ കഴിയുന്നതല്ലെന്നും സദസ്യർ അഭിപ്രായപ്പെട്ടു.

തുടർന്ന് സുരേഷ് ചീയേടത്ത് ‘വ്യായാമത്തിന്റെ അനിവാര്യത’ എന്ന പ്രബന്ധം അവതരിപ്പിച്ചു. വ്യായാമത്തിന്റെ അനിവാര്യത ഉദാഹരണങ്ങളും സ്ഥിതി വിവരക്കണക്കുകളുമായി അദ്ദേഹം സ്ഥിരീകരിച്ചു. അനാരോഗ്യത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് നാം ഉപേക്ഷ വിചാരിക്കുന്ന വ്യായാമം. ഇന്ന് ശാസ്ത്ര സാങ്കേതിക മേഖലയിലെ അതിവേഗത്തിലുളള വളർച്ച കൊണ്ട് മനുഷ്യർ അലസരും മടിയരുമാകുകയാണ്. എപ്പോഴും കംപ്യൂട്ടറും മൊബൈൽ ഫോണുമായി സമയം ചിലവാക്കുന്നവർ വ്യായാമത്തിന്റെയും അതുവഴി ഉണ്ടാകാവുന്ന ആരോഗ്യത്തിന്റേയും കാര്യങ്ങൾ മറക്കുന്നു. അത് പല അസുഖങ്ങൾക്കു കാരണമാകുകയും ചെയ്യുന്നു. വ്യായാമം കൊണ്ട് പല അസുഖങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുമെന്ന് എല്ലാവരും മനസ്സിലാക്കണം. വ്യായാമത്തിന്റെ ചില മാർഗ്ഗ നിർദ്ദേശങ്ങളും അദ്ദേഹം അറിയിച്ചു.

ചർച്ചയിൽ വ്യായാമത്തെക്കുറിച്ച് വളരെ പ്രയോജനപ്പെട്ട ഒരു പ്രബന്ധമാണ് സുരേഷ് അവതരിപ്പിച്ചതെന്ന് സദസ്യർ അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി മലയാളം സൊസൈറ്റിയുടെ 20 ാം വാർഷികം ആഘോഷിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്തു. ആഘോഷവും അതോടൊപ്പം ഒരു സുവൈനിയർ പ്രസിദ്ധീകരിക്കണമെന്നും അഭിപ്രായമുണ്ടായി. അതിനുവേണ്ടി ജോസഫ് പൊന്നോലിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

തുടർന്നുളള പൊതുചർച്ച സജീവമായിരുന്നു. പൊന്നുപിളള, എ. സി. ജോർജ്, കുര്യൻ പന്നപ്പാറ, മാത്യു പന്നപ്പാറ, സജി പുല്ലാട്, തോമസ് തയ്യിൽ, ടി. എൻ. സാമുവൽ, ജോസഫ് തച്ചാറ, ടോം വിരിപ്പൻ, ജി. പുത്തൻകുരിശ്, സുരേഷ് ചീയേടത്ത്, തോമസ് വർഗീസ്, ജോസഫ് പൊന്നോലി, ജോർജ് ഏബ്രഹാം, നൈനാൻ മാത്തുളള, കുര്യൻ മ്യാലിൻ, ബാബു തെക്കേക്കര, ദേവരാജ് കാരാവളളിൽ, ജോർജ് മണ്ണിക്കരോട്ട് എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു.
പൊന്നുപിളളയുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സെമിനാർ പര്യവസാനിച്ചു. മലയാളം സൊസൈറ്റിയുടെ അടുത്ത സമ്മേളനം ഒക്ടോബർ 9ന് നടക്കുന്നതാണ്.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക് : മണ്ണിക്കരോട്ട്(പ്രസിഡന്റ്)– 281 857 9221( www. Mannickarottu.net), ജോളിവില്ല (വൈസ് പ്രസിഡന്റ്)– 281 998 4917, പൊന്നു പിളള(ൈവസ് പ്രസിഡന്റ്)– 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി)– 281 773 1217. 

Your Rating: