Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളം സൊസൈറ്റി ഹൂസ്റ്റണ്‍ സ്വാതന്ത്ര്യം, സ്വർഗ്ഗീയ തീവ്രവാദം

malyalam-society

ഹൂസ്റ്റൺ ∙ ഗ്രെയ്റ്റർ ഹൂസ്റ്റണിലെ ഭാഷാ സ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, മലയാള ബോധവത്ക്കരണവും ഭാഷയുടെ വളർച്ചയും ഉയർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഓഗസ്റ്റ് സമ്മേളനം 13ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് സ്റ്റാഫോർഡിലെ ഏബ്രഹാം ആൻഡ് കമ്പനി റിയൽ എസ്റ്റേറ്റ് ഹാളിൽ സമ്മേളിച്ചു. ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനം അടുത്തു കൊണ്ടിരിക്കുന്നതിനാൽ ‘സ്വാതന്ത്ര്യം’ എന്ന വിഷയത്തെക്കുറിച്ചുളള ചർച്ചയും ജോസഫ് തച്ചാറയുടെ ‘സ്വർഗ്ഗീയ തീവ്രവാദം’ എന്ന ചെറു‌കഥയു മായിരുന്നു വിഷയങ്ങൾ.മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാർഥനയോടും അടുത്ത സമയത്ത് നിര്യാതയായ നൈനാൻ മാത്തുളളയുടെ മാതാവിനെ അനുസ്മരിച്ചു കൊണ്ടും ആരംഭിച്ചു. സമ്മേളനത്തിന്റെ തുടക്കത്തിൽ ഷിജു ജോർജ് തച്ചിനാലിന്റെ ‘ഓടിമറയുന്ന ഓർമ്മകൾ’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു.


തുടർന്ന് സ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ച നടത്തി. ടോം വിരിപ്പൻ ആയിരുന്നു മോഡറേറ്റർ. ചർച്ചയുടെ പ്രാരംഭമായി എ. സി. ജോർജ് പ്രസംഗിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും സാധാരണ ജനങ്ങൾക്ക് ഇന്നും പാരതന്ത്ര്യമാണ് ഫലത്തിൽ. അവരുടെ സ്വാതന്ത്ര്യം പ്രതികരിക്കാൻ പണമോ ശക്തിയോ ഇല്ലാത്തതുകൊണ്ട് അധികാരത്തിന്റെ ഉരുക്കു മുഷ്ടിയിൽ അമരുകയാണ്. ലക്ഷക്കണക്കിന് ജനങ്ങൾ പട്ടിണിയിലും ദുരിതത്തിലും ജീവിക്കുന്നു എന്ന് എ.സി. ജോർജ് അഭിപ്രായപ്പെട്ടു.

ഇതിനെതിരെ ജനങ്ങൾ പോരാടേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ചർച്ചയിൽ സദസ്യരെല്ലാം സജീവമായി പങ്കെടുത്തു. സ്വാതന്ത്ര്യം എന്താണ്, എന്താണ് ഒരു പൗരന്റെ ചുമതല എന്നീ ചോദ്യങ്ങൾ സദസിൽ ഉയരുകയും ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും സദസ്യർ പരാമർശിക്കുകയുണ്ടായി. സ്വാതന്ത്ര്യത്തിന് ഭൗതീകവും ആദ്ധ്യാത്മികവുമായ രണ്ട് തലങ്ങളുണ്ടെന്നും അതുകൂടി നാം പരിഗണിക്കേണ്ടതാണെന്നും ഉളള അഭിപ്രായത്തോടെ മോഡറേറ്റർ ടോം വിരിപ്പൻ ചർച്ച അവസാനിപ്പിച്ചു.


തുടർന്ന് ജോസഫ് തച്ചാറ ‘സ്വർഗ്ഗീയ തീവ്രവാദം’ എന്ന ചെറുകഥ അവതരിപ്പിച്ചു. ഒരു തീവ്രവാദിയുടെ അന്ത്യ വിധി എങ്ങനെ ആകാമെന്ന് വളരെ സരമായി ഈ കഥയിൽ ചിത്രീകരിച്ചിരിക്കുകയാണ്. തുടർന്നുളള പൊതുചർച്ച തികച്ചും സജീവമായിരുന്നു. എ. സി. ജോർജ്, കുര്യൻ പന്നപ്പാറ, മാത്യു പന്നപ്പാറ, ബേബിക്കുട്ടി പുല്ലാട്, സജി പുല്ലാട്, ഷിജു ജോർജ്, തോമസ് തയ്യിൽ, ടി. എൻ. സാമുവൽ, ജോസഫ് തച്ചാറ, ടോം വിരിപ്പൻ, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട്, സുരേഷ് ചീയേടത്ത്, തോമസ് വർഗീസ്, ജോസഫ് പൊന്നോലി, ജോർജ് ഏബ്രഹാം, ജേക്കബ് ഫിലിപ്പ് എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. ടി. എൻ. സാമുവലിന്റെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം സെമിനാർ പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയുടെ അടുത്ത സമ്മേളനം സെപ്റ്റംബർ 10 നു നടക്കുന്നതാണ്.

വിവരങ്ങൾക്ക് : മണ്ണിക്കരോട്ട് (പ്രസിഡന്റ്) : 281 857 9221 (www.mannickarottu.net) ജോളി വില്ലി(വൈസ് പ്രസിഡന്റ്) : 281 998 4917, പൊന്നുപിളള(വൈസ് പ്രസിഡന്റ്): 281 261 4950, ജി. പുത്തൻകുരിശ്(സെക്രട്ടറി) : 281 773 1217.

Your Rating: