Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സ്വാതന്ത്യ്രദിനാഘോഷം റ്റാമ്പായിൽ

MACF_pic1

റ്റാമ്പാ∙ ഇന്ത്യൻ സ്വാതന്ത്യ്രദിനാഘോഷം റ്റാമ്പായിൽ വിവിധ അസോസിയേഷനുകൾ ഒത്തുചേർന്ന് ആചരിച്ചു. എംഎസിഎഫ് ട്രസ്റ്റി ബോർഡ് ചെയർമാൻ ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ ഏബ്രഹാം ചാക്കോ, ജോയിന്റ് സെക്രട്ടറി സജി കരിമ്പന്നൂർ, കമ്മിറ്റി അംഗങ്ങളായ തോമസ് ജോർജ്, സുനിൽ വർഗീസ്, ഷോണി ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.

MACF_pic3

തമ്പി ഇലവുങ്കൽ, ജേക്കബ് വഞ്ചിപ്പുരയ്ക്കൽ തുടങ്ങിയവരുടെ ശിക്ഷണത്തിൽ അവതരിപ്പിച്ച ചെണ്ട മേളവും, ശിങ്കാരിമേളവും ശ്രദ്ധേയമായി. യുവജനങ്ങളും, കൗമാരക്കാരുമാണ് പ്രധാനമായും ശിങ്കാരിമേളം അവതരിപ്പിച്ചത്.

MACF_pic2

അമേരിക്കയിലെ ഏറ്റവും മികച്ച ഓണപ്പരിപാടിയായ എംഎസിഎഫ് ഓണം സെപ്റ്റംബർ 10-ന് ക്നാനായ കമ്യൂണിറ്റി സെന്ററിൽ നടക്കുമെന്നു പ്രസിഡന്റ് ടോമി മ്യാൽക്കരപ്പുറത്തും സെക്രട്ടറി ഷീലാ ഷാജുവും അറിയിച്ചു. ഉച്ചയ്ക്ക് 12ന് ഓണസദ്യയോടുകൂടി പരിപാടികൾ ആരംഭിക്കും. 51 പേരുടെ ചെണ്ടമേളം, പാഞ്ചാരിമേളം, ശിങ്കാരിമേളം, ഘോഷയാത്ര തുടങ്ങി മലയാളത്തനിമയുള്ള എല്ലാ ഓണപ്പരിപാടികളും അന്നേദിവസം ഉണ്ടായിരിക്കും.

MACF_pic4

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: