Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഓണാഘോഷം

houston-onam

ഹൂസ്റ്റണ്‍∙ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റ്‌ര്‍ ഹൂസ്റ്റണ്‍, എല്കിന്‍സ്‌ ഹൈ സ്‌കൂളില്‍ (7007 Knights Ct. Missouri City TX 77459) നടത്തുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂർത്തിയായതായി സംഘാടകര്‍ അറിയിച്ചു. രാവിലെ 10.30നു ഘോഷയാത്രയോടെ വിശിഷ്ടാതിഥികളേയും മാഹാബലി തമ്പുരാനേയും വേദിയിലേക്ക് ആനയിക്കും. പ്രൊഫ. ഡോ നാള്‍ട് റിച്ചാര്‍ഡ്‌ ഡേവിസ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടികളിൽ തിരുവാതിര, ചെണ്ടമേളം, നൃത്ത സംഗീത പരിപാടികള്‍, കലാഭവന്‍ ജയന്‍ നയിക്കുന്ന കോമഡി ഷോ എന്നിവ മാറ്റു കൂട്ടും.

ഉത്സവാഘോഷങ്ങൾക്ക് ശേഷം തിരുവോണ സദ്യയോടെ ഓണാഘോഷത്തിനു തിരശീല വീഴും. പ്രവേശനം നാല്‍പതു ഡോളറിന്‍റെ ഫാമിലി പാസും, 15 ഡോളറിന്‍റെ സിംഗിള്‍ പാസും മൂലമായിരിക്കും. ഈവന്റ് കോഡിനേറ്റര്‍ തോമസ് ചെറുകര (832 641 3512), പ്രോഗ്രാം കോഡിനേറ്റര്‍ റെനി കവലയില്‍ (281 300 9777).

വാർത്ത∙ റെനി കവലയില്‍ 

Your Rating: