Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്ലപ്പളളി സംഗമം ഓണാഘോഷം

mallapally-meet

ഹൂസ്റ്റൺ ∙ മല്ലപ്പളളി താലൂക്കിൽ നിന്നും ഹൂസ്റ്റണിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പളളി സംഗമത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 10ന് 12 മണിക്ക് സ്റ്റാഫോർഡിൽ (920 FM 1092- Murphy RD Stafford 77477) നടത്തുന്നു. കേരള തനിമയാർന്ന ഓണാഘോഷം ആത്യന്തം വർണ്ണശബളമായ ആകർഷകവുമായി നടത്തുന്നതിനുവേണ്ടി പ്രോഗ്രാം കോർഡിനേറ്റർ റസ്‌ലി മാത്യുവിന്റെ നേതൃത്വത്തിൽ കമ്മറ്റി പ്രവർത്തിക്കുന്ന വൈവിദ്ധ്യമായ കലാപരിപാടികൾ അവതരിപ്പിക്കാൻ അംഗങ്ങൾക്ക് അവസരമുണ്ടെന്ന് സംഘാടകർ അറിയിച്ചു.

മല്ലപ്പളളി താലൂക്കിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തിരഞ്ഞെടുത്ത രണ്ട് പ്രൊഫഷണൽ വിദ്യാർത്ഥികർക്കുളള ധനസഹായം കഴിഞ്ഞ ദിവസം പി. എം. ചാക്കോ നൈനാൻ, സെക്രട്ടറി സിജോ ജോയി, ട്രഷറർ സെന്നി ഉമ്മൻ, വൈസ് പ്രസിഡന്റ് സജി മാത്യു എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്റ് ചാക്കോ നൈനാൻ : 832 661 7555

വാർത്ത ∙ ജീമോൻ റാന്നി 

Your Rating: