Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്ലപ്പളളി സംഗമം ഓണം ആഘോഷിച്ചു

mallapally-1

ഹൂസ്റ്റൺ ∙ മല്ലപ്പളളി സംഗമത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17ന് സ്റ്റാഫോർഡിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു.

mallapally-2

സംഗമം പ്രസിഡന്റ് നൈനാൻ ചാക്കോയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച ആഘോഷങ്ങളിൽ ഓണത്തിന്റെ സമത്വസുന്ദര സമൂഹത്തെ ഓർമ്മിപ്പിക്കുന്ന കലാപരിപാടികൾ, ഓണസദ്യ തുടങ്ങിയ ആഘോഷം ഗംഭീരമാക്കി.

mallapally-3

നൈനാൻ മാത്തുളളയും റവ. ഏബ്രഹാം തോട്ടത്തിലും ഓണസന്ദേശം നൽകി. ശെർവിൻ ഫിലിപ്പ്, ജോസ് തുടങ്ങിയവർ കവിത, ഷൈനി, സിജോ ജോസ്, ജെസി ചാക്കോ, റെസ്‌ലി മാത്യു തുടങ്ങിയവരുടെ ഗാനാലാപനം, നിക്കിഷാ ബാബുവിന്റ നൃത്തം തുടങ്ങിയ പരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. സംഗമം വൈസ് പ്രസിഡന്റ് സജി മാത്യു നന്ദി രേഖപ്പെടുത്തി. ഓണാഘോഷങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റർ റെസ്‌ലി മാത്യു, സെക്രട്ടറി സിജോ ജോസ്, ട്രഷറർ സെന്നി ഉമ്മൻ തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്ത∙ ജീമോന്‍ റാന്നി 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.