Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായത്തെ ഓടി തോൽപ്പിച്ച് ഇന്ത്യൻ മുത്തശ്ശി

indian-athlete

വാൻകോർ ∙ഓഗസ്റ്റ് 29ന് വാൻകൂവറിൽ നടന്ന അമേരിക്കൻ മാസ്റ്റേഴ്സ് ഗെയിംമിൽ ഇന്ത്യയിൽ നിന്നുളള മാൻ കൗർ (100) സ്വർണ്ണ മെഡൽ നേടി. നൂറു മീറ്റർ ഒന്നര മിനിറ്റുകൊണ്ടാണ് കൗർ ഓടിയെത്തിയത്.

പ്രായം കൂടിയ അത്‌ലറ്റുകളിൽ കൗറിന്റെ പ്രായ പരിധിയിൽ പങ്കെടുത്തതു ഒരാൾ മാത്രമായിരുന്നു.കൗർ ഒന്നാമതായി ഓടിയെത്തിയപ്പോൾ 70നും 80നും ഇടയിൽ പ്രായമുളള താരങ്ങൾ കൗറിനെ അഭിനന്ദിക്കുവാൻ ഫിനിഷിങ് പോയിന്റിൽ എത്തിയിരുന്നു.

30 വയസിനു മുകളിലുളള അത്‌ലറ്റുകൾക്കായി നടത്തിയ യൂണിവേഴ്സൽ ഇവന്റിൽ ജാവലിനിലും ഷോട്ട് പുട്ടിലും കൗർ സ്വർണ്ണം നേടി. 93 വയസ്സിലാണ് കൗർ ഓടുവാൻ ആരംഭിച്ചത്. പ്രചോദനം നൽകിയതാകട്ടെ 78 വയസ്സുളള മകനും. 100 വയസ്സിലും കാൽ മുട്ടിലോ നട്ടെല്ലിലോ ഹാർട്ടിലോ ഒന്നും യാതൊരു അസുഖവും കൗറിനില്ല.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating: