Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഞ്ഞൂർ സംഗമം പ്രൗഢഗംഭീരമായി 

manjoor-grill-03

ഷിക്കാഗോ∙ കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കുറുമുള്ളൂര്‍, ചാമക്കാല, കോതനല്ലൂര്‍ പ്രദേശത്തു നിന്ന് വന്നവരും, കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്ന് വിവാഹം ചെയ്ത് അയച്ചവരുമായ ഷിക്കാഗോ നിവാസികളുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്ന മാഞ്ഞൂര്‍ സംഗമം പതിവു പോലെ ഈ വർഷവും അതി ഗംഭീരമായി നടന്നു. സെപ്റ്റംബർ 3 ശനിയാഴ്‌ച സ്‌കോക്കിയിലുള്ള ഡൊണാള്‍ഡ്‌ ലയണ്‍ പാര്‍ക്കില്‍ രാവിലെ പത്തരയോടെ പരിപാടികൾ തുടങ്ങി. ഷാജി പഴൂപറമ്പിൽ സ്വാഗതം ആശംസിച്ചു.

manjoor-grill-02

ക്‌നാനായ വോയിസ് ഡോട്ട് കോം, കെവി ടി.വി എന്നിവയുടെ ചെയർമാനും, കുറുമുള്ളൂർ  സ്വദേശിയും  കൂടാതെ ഈ വർഷത്തെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പ്രവാസി അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട സാജു കണ്ണംപള്ളി ഈ വർഷത്തെ മാഞ്ഞൂർ സംഗമം ഉദ്ഘാടനം ചെയ്തു. കുവൈറ്റിൽ നിന്നും വന്ന അതിഥികളെ പ്രത്യേകം സ്വാഗതം ചെയ്യുകയും കൂടാതെ ഓരോരുത്തരെയും സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു.യുവജനങ്ങളുടെയും, പുരുഷന്മാരുടെയും വോളിബോള്‍ മത്സരം കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു.പ്രായം തിരിച്ചുള്ള ഓട്ട മത്സരം, കസേര കളി, കാന്‍ഡി പിക്കിംഗ് തുടങ്ങിയ വിവിധ കായിക മത്സരങ്ങൾക്ക് ജെയിൻ മാക്കിൽ, ജോബ് മാക്കിൽ ,സജി പൂത്തൃക്കയിൽ, ജോയി തേനാകര തുടങ്ങിയവർ നേതൃത്വം നല്‍കി.

manjoor-grill-01

സ്ത്രീകൾക്കായി നടത്തിയ നമ്പര്‍ ഗെയിം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി .സജി പൂതൃക്കയില്‍ ഇതിനു നേതൃത്വം നല്‍കി. പതിവിനെക്കാൾ കൂടുതൽ ആൾക്കാർ ഈ വർഷം പങ്കെടുത്തത് മാഞ്ഞൂര്‍ സംഗമത്തിന്റെ മറ്റൊരു സവിശേഷത ആയിരുന്നു. രുചികരമായ ഭക്ഷണവും,അനുഗ്രഹതീയമായ കാലവസ്‌ഥയും പിക്‌നിക്കിന്  കൂടുതൽ ആവേശം പകര്‍ന്നു. യുവജനങ്ങളുടെ പങ്കാളിത്തം  മാഞ്ഞൂര്‍ സംഗമത്തിന്റെ വിജയത്തിന്റെ മറ്റൊരു ഘടകമായിരുന്നു. കായിക മൽസര വിജയികൾക്ക് സമ്മാന ദാനവും നടത്തി. സംഗമത്തിന് അനീഷ് കല്ലുടിക്കില്‍,ഹരിദാസ് കോതനല്ലൂര്‍, ഷാജി മാടവന, ടോമി വള്ളിപറമ്പില്‍, ജോബി കുഴിപറമ്പില്‍,ടാജി പാറേട്ട്, സിറിള്‍ കട്ടപ്പുറം, ജോബ് മാക്കീല്‍, സാബു കട്ടപ്പുറം, ഷാജി പഴൂപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അടുത്ത വര്‍ഷത്തെ ഭാരവാഹികളായി ജെയിൻ മാക്കിൽ, ജോൺ മുറിപ്പറമ്പിൽ, ലൂക്കോസ് കല്ലിടിക്കിൽ, തോമസ് ഐക്കരപറബില്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു. വൈകിട്ട് ഏഴു മണിയോടു സമാപിച്ചു.

വാർത്ത∙ ഷാജി പഴൂപറമ്പിൽ 

Your Rating: