Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഞ്ഞൂർ സംഗമം സെപ്റ്റംബർ  മൂന്നിന്

ഷിക്കാഗോ∙കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കുറുമുള്ളൂര്‍, ചാമക്കാല,കോതനല്ലൂര്‍ ഭാഗത്തുനിന്നും അമേരിക്കയില്‍ കുടിയേറി ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലും വസിക്കുന്ന പ്രവാസികളുടെയും കൂടാതെ ഈ പ്രദേശങ്ങളിൽ നിന്ന് വിവാഹം കഴിത്തവരുടെയും  സംഗമമായ മാഞ്ഞൂര്‍ സംഗമം സെപ്റ്റംബർ 3 ശനിയാഴ്‌ച സ്‌കോക്കിയിലുള്ള ഡൊണാള്‍ഡ്‌ ലയണ്‍ പാര്‍ക്കില്‍ ( 7600 N, Kostner Ave.(Kostner and Howard), Skokie,IL 60076) നടക്കും.

ജന്മനാടിന്റെ ഗൃഹാതുര സ്‌മരണകള്‍ പങ്കുവച്ച് നാട്ടുവിശേഷങ്ങള്‍ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക്‌ എല്ലാ തദ്ദേശവാസികളേയും കുടുംബ സമേതം ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു. രാവിലെ 10.30-ന്‌ ആരംഭിക്കുന്ന മാഞ്ഞൂര്‍ സംഗമത്തില്‍ വിവിധ കായിക മത്സരങ്ങളും രുചിയേറിയ ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന്‌ സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:അനീഷ് കല്ലുടിക്കില്‍ (773 339 9213),ഹരിദാസ് കോതനല്ലൂര്‍ (630 290 9426), ഷാജി മാടവന(773 316 4121), ടോമി വള്ളിപറമ്പില്‍(847  942 5706 ), ജോബി കുഴിപറമ്പില്‍(847 401 7399),ടാജി പാറേട്ട് (847 852 6690),സിറിള്‍ കട്ടപ്പുറം (224 717 0376), സാബു കട്ടപ്പുറം (847 791 1452)

വാർത്ത∙ഷാജി ജോർജ് 

Your Rating: