Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാപ്പ് ഓണം: ഒരുക്കങ്ങൾ പൂർത്തിയായി

malayali-association-greater-philadalphia

ഫിലഡൽഫിയ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) 2016-ലെ ഓണാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വിവിധ കമ്മിറ്റിക്കാർ അറിയിച്ചു. സെപ്റ്റംബർ 10ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ ഫിലഡൽഫിയയിലെ അസൻഷൻ മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

സമഗ്രമായ മാധ്യമ പ്രവർത്തനങ്ങളിലൂടെ അമേരിക്കയിലെ പ്രവാസി സമൂഹത്തിന് നിർണ്ണായക സംഭാവനകൾ നൽകി ലോക മലയാളികൾക്ക് സുപരിചിതനായ ഡോ. കൃഷ്ണ കിഷോർ മുഖ്യാതിഥിയായിരിക്കും. ഫോമയുടെ 2017 -18-ലെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി എം. തോമസ്, ഫോമയുടെ മറ്റ് നേതാക്കന്മാർ, വിവിധ സംഘടനാ പ്രതിനിധികൾ, ട്രൈസ്റ്റേറ്റ് ഏരിയയിലെ വിവിധ കലാ-സാംസ്കാരിക നേതാക്കൾ എന്നിവർ ഓണപരിപാടികളിൽ സംബന്ധിക്കും.

malayali-association-greater-philadalphia2

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ ചെണ്ട മേളങ്ങളുടെ അകമ്പടിയോടും, താലപ്പൊലികളോടുംകൂടിയുള്ള ഘോഷയാത്രയിൽ മാവേലി മന്നനെ വരവേൽക്കും. വിഭവസമൃദ്ധമായ ഓണസദ്യ, ഗാനമേള, വിവിധ നൃത്തനൃത്യങ്ങൾ, വിവിധ കലാപരിപാടികൾ, തായമ്പക, തിരുവാതിരക്കളി, ഓണപൂക്കളം, പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുസമ്മേളനം, അവാർഡ് ദാനം എന്നിവ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടും.

ഓണാഘോഷ പരിപാടികളുടെ എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി പ്രസിഡന്റ് ഏലിയാസ് പോൾ, വൈസ് പ്രസിഡന്റ് ഡാനിയേൽ പി. തോമസ്, ജനറൽ സെക്രട്ടറി ചെറിയാൻ കോശി, സെക്രട്ടറി സിജു ജോൺ, ട്രഷറർ യോഹന്നാൻ ശങ്കരത്തിൽ, അക്കൗണ്ട ന്റ് ജോൺസൺ മാത്യു എന്നിവർ അറിയിച്ചു.

അമേരിക്കയിലെ മലയാളി സംഘടനകളിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന സംഘടനകളിൽ ഒന്നായ മാപ്പിന്റെ ഓണം ഫിലഡൽഫിയയിലെ ഓണപരിപാടികളിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ഓണമാണ്. ഈ മഹത്തായ ഓണാഘോഷത്തിലേക്ക് ഏവരേയും ഭാരവാഹികൾ കുടുംബസമേതം സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്: ഏലിയാസ് പോൾ (പ്രസിഡന്റ്) 267 262 0179, ചെറിയാൻ കോശി (ജനറൽ സെക്രട്ടറി) 201 286 9169, യോഹന്നാൻ ശങ്കരത്തിൽ (ട്രഷറർ) 215 778 0162.

വാർത്ത∙ യോഹന്നാൻ ശങ്കരത്തിൽ  

Your Rating: