Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനു ഷിക്കാഗോയിൽ സ്വീകരണം നൽകി

maralechery-sweekaram-pic1

ഷിക്കാഗോ∙ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെ അദ്ദേഹത്തിന്റെ ജന്മനാടായ തുരുത്തിയിൽ നിന്നും ഷിക്കാഗോയിലേക്ക് കുടിയേറിപ്പാർത്ത ബന്ധുക്കളും സുഹൃത്തുക്കളും ബിഷപ്പ് ഹൗസിൽ പ്രഭാതഭക്ഷണം ഒരുക്കി സ്വീകരിച്ചു. ഈ കുടുംബാന്തരീക്ഷത്തിൽ പിതാവ് അവരുമായി സൗഹൃദം പങ്കിട്ടു. തുരുത്തി നിവാസികൾ അവരുടെ നാടിന്റെ അഭിമാനമായ പിതാവുമായുള്ള നിമിഷങ്ങൾ അഭിമാനപൂർവ്വം നെഞ്ചിലേറ്റി.

ഷിക്കാഗോ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് എന്നിവരും വൈദികരും ചടങ്ങിൽ പങ്കെടുത്തു. കൊച്ചുവീട്ടിൽ, കല്ലിട്ടേതിൽ (വാണിയപ്പുരയ്ക്കൽ), ഊരേത്ത്, കട്ടത്തറ, കളത്തിൽ എന്നീ കുടുംബക്കാരാണ് ഈ ഒത്തുചേരലിനു നേതൃത്വം കൊടുത്തത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: