Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ സിറോ മലബാർ രൂപതയുടെ വളർച്ച മഹത്തരം: മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

majorachbishop_pic2

ഷിക്കാഗോ∙ 2001 മാർച്ച് 13-നു സ്ഥാപിതമായ ഷിക്കാഗോ സിറോ മലബാർ രൂപത കഴിഞ്ഞ 16 വർഷങ്ങൾ കൊണ്ടു നേടിയിരിക്കുന്ന വളർച്ച മഹത്തരമാണെന്നു സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പ്രസ്താവിച്ചു. സെപ്റ്റംബർ 12 മുതൽ 15 വരെ ഡേറിൻ, കാർമലേറ്റ് സ്പിരിച്വൽ സെന്ററിൽ നടന്ന വൈദിക സമ്മേളനം 2016 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.

രൂപതയുടെ ഇടവകകളിലും മിഷനുകളിലും കൂട്ടായ്മയുടെ അനുഭവം ശക്തിപ്പെടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയിൽ ജനിച്ചുവളർന്ന 11 പേർ രൂപതയ്ക്കു വേണ്ടി സെമിനാരി പരിശീലനം നടത്തുന്നത് ഏറെ സന്തോഷകരവും പ്രത്യാശയ്ക്ക് വക നൽകുന്നതുമാണെന്ന് പിതാവ് സൂചിപ്പിച്ചു.

majorachbishop_pic1

2001-ൽ വെറും രണ്ട് ഇടവകകളും ആറു മിഷനുകളുമായി ആരംഭംകുറിച്ച രൂപതയ്ക്ക് ഇന്നമേരിക്കയിലുടനീളം 39 ഇടവകകളും, 39 മിഷൻ കേന്ദ്രങ്ങളുമുണ്ട്. രൂപതയുടെ വിവിധ ഇടവകകളിലും പന്തീരായിരത്തോളം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒമ്പതിനായിരത്തോളം കുട്ടികൾ വിശ്വാസപരിശീലനം നടത്തുന്നു. 75 വൈദികർ സഭയിൽ സേവനം ചെയ്യുന്നുണ്ട്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.