Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ ജോർജ് ആലഞ്ചേരി സോമർസെറ്റിലെ സെന്റ് തോമസ് സിറോ മലബാർ ദേവാലയം സന്ദർശിക്കും

mar-george

ന്യൂജഴ്സി∙സിറോ മലബാർ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത കർദിനാൾ മാർ. ജോർജ് ആലഞ്ചേരി സെപ്റ്റംബർ ഒൻപതു വെളളിയാഴ്ച ന്യൂജഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിൽ സന്ദർശനത്തിനെത്തുന്നു.
സോമർസെറ്റിൽ പുതിയതായി നിർമ്മിച്ച ദേവാലയത്തിൽ ആദ്യമായി സന്ദർശനം നടത്തുന്ന ശ്രേഷ്ഠ മെത്രാപ്പോലീത്തയെ സ്വീകരിക്കാനായുള്ള തയാറെടുപ്പിലാണ് ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളിയോടൊപ്പം ഇടവക സമൂഹം.

അന്നേ ദിവസം മാതാവിന്റെ ജനന തിരുനാളും, ദേവാലയത്തിലെ പുതിയ ഗ്രോട്ടോയുടെ ആശീർവ്വാദ കർമ്മങ്ങളും നടക്കും. ഇടവകയിലെ ഭക്ത സംഘടനകളായ ജോസഫ് ഫാദേഴ്സും, മരിയൻ മദേഴ്സും, യുവജനങ്ങളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും. വൈകിട്ട് ഏഴിന് സ്വീകരണ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ശ്രേഷ്ഠ മെത്രാപ്പോലീത്തായുടെ മുഘ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കർമ്മങ്ങൾ ദേവാലയത്തിൽ നടക്കും. മാർ ജോർജ് ആലഞ്ചേരി നയിക്കുന്ന ആഘോഷമായ ദിവ്യബലിയിൽ ഷിക്കാഗോ രൂപത മെത്രാൻ മാർ. ജോയ് ആലപ്പാട്ട്, ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളി, പാറ്റേഴ്സൺ സെൻറ് ജോർജ് സീറോ മലബാർ കാത്തോലിക് ദേവാലയ വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, സ്റ്റാറ്റൻ ഐലൻഡ് ബ്ലെസ്ഡ് കുഞ്ഞച്ചൻ സീറോ മലബാർ കാത്തോലിക് മിഷൻ വികാരി ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റർ അക്കനത്ത്, ഫാ. പോളി തെക്കൻ എന്നിവർ സഹകാർമികത്വം വഹിക്കും.

ദിവ്യ ബലിക്ക് ശേഷം പുതുതായി നിർമ്മിച്ച ഗ്രോട്ടോയുടെ ആശീർവാദവും പുതിയ അധ്യയന വർഷത്തെ വിശ്വാസ പരിശീലന ക്ലസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പ്രാർത്ഥനയും ആശീർവാദവും നടക്കും. വെള്ളിയാഴ്ച നടക്കുന്ന മാതാവിന്റെ ജന്മദിന തിരുനാൾ ആഘോഷങ്ങളിലും ശ്രേഷ്ഠ മെത്രാപ്പോലീത്ത കർദിനാൾ മാർ. ജോർജ് ആലഞ്ചേരിയുടെ സ്വീകരണ പരിപാടികളിലും പങ്കെടുക്കാൻ എല്ലാ ഇടവകാംഗങ്ങളെയും വികാരി ഫാ. തോമസ് കാടുകപ്പിള്ളിയും, ട്രസ്റ്റിമാരും സ്നേഹപുരസ്സരം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. തോമസ് കടുകപ്പിള്ളിൽ (വികാരി) 908 837 9484, റ്റോം പെരുമ്പായിൽ (ട്രസ്റ്റി) 646 326 3708, തോമസ് ചെറിയാൻ പടവിൽ (ട്രസ്റ്റി) 908 906 1709, മേരിദാസൻ തോമസ് (ട്രസ്റ്റി) 201 912 6451, മിനേഷ് ജോസഫ് (ട്രസ്റ്റി) 201 978 9828. വെബ്:www. st.thomassyronj.org

സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating: