Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓർമ്മപ്പെരുന്നാൾ

Church_photo

ഡാലസ്∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓർമ്മപ്പെരുന്നാളും 39–ാം വാർഷികാഘോഷവും 2016 ഒക്ടോബർ 14, 15, 16 (വെളളി, ശനി, ഞായർ) ദിവസങ്ങളിൽ ഇടവക മെത്രാപ്പൊലീത്താ യൽദൊ മോർ തീത്തോസിന്റെ മഹനീയ സാന്നിധ്യത്തിൽ നടത്തും.

ഒക്ടോബർ 9(ഞായർ) വി. കുർബാനാനന്തരം വികാരി റവ. ഫാ. സാജൻ ടി. ജോൺ, അസിസ്റ്റന്റ് വികാരി റവ. ഫാ. ഡോ. രജ്ജൻ മാത്യുവിന്റേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിൽ കൊടി ഉയർത്തുന്നതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. 14 (വെളളിയാഴ്ച) വൈകിട്ട് 7 നു ഭക്ത സംഘടനകളുടെ സംയുക്ത വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ നടത്തപ്പെടും.

ക്രിസ്താബ്ദത്തിന്റെ ആദ്യ ദശകത്തിൽ ജനിച്ച്, ക്രിസ്തുവിനായി സ്വന്തം ജീവൻ പോലും ബലിയർപ്പിച്ച ‘അപ്പോസ്തോലനായ പൗലോസ്’ എന്ന ധീര രക്തസാക്ഷിയുടെ ത്യാഗോജ്വലമായ ജീവിത കഥയുടെ നാടക ആവിഷ്കാരം ഈ വർഷത്തെ കൾച്ചറൽ പ്രോഗ്രാമിൽ ഏറ്റവും മികവാർന്ന ഒരിനമായിരിക്കും.

15നു (ശനി) വൈകിട്ട് 6.15 ന് അഭിവന്ദ്യ മെത്രാപ്പോലീത്തായെ ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുട, കൊടി എന്നിവകളു മേന്തി, കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികൾ പളളിയിലേക്ക് സ്വീകരിച്ച് ആനയിക്കും. 6.30 ന് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് പ്രഗത്ഭ വാഗ്മിയും വചന പ്രഘോഷകനുമായ റവ. ഫാ. യൽദൊ പൈലി(സെന്റ് മേരീസ് ചർച്ച് ഡെൻവർ) വചന പ്രഭാഷണവും നടത്തും.

16–ാം തിയതി (ഞായർ) രാവിലെ 8.15 ന് പ്രഭാത പ്രാർത്ഥനയെ തുടർന്ന് അഭിവന്ദ്യ മെത്രാപ്പൊലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന അർപ്പിക്കും. ശനി, ഞായർ ദിവസങ്ങളിൽ മുത്തുക്കുട, കൊടി, വർണ്ണക്കുട എന്നിവകളുമേന്തി, ചെണ്ട, വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തപ്പെടുന്ന ഭക്തി നിർഭരമായ ‘റാസ’ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകും.

പളളി ഗായക സംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങൾ പെരുന്നാളിനു മാറ്റുകൂട്ടും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി റവ. ഫാ. സാജൻ ടി. ജോൺ(വികാരി), റവ. ഫാ. ഡോ. രജ്ജൻ മാത്യു(അസിസ്റ്റന്റ് വികാരി) ബാബു സി. മാത്യു(വൈസ്പ്രസിഡന്റ്) ബാബു കുരിയാക്കോസ് (സെക്രട്ടറി) ജോസഫ് ജോർജ്(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ പളളി മാനേജിംങ് കമ്മറ്റി, വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ഈ വർഷത്തെ പെരുന്നാൾ ഏറ്റുകഴിക്കുന്നത് രാജൻ ഫിലിപ്പോസ്, ജോൺ ഫിലിപ്പോസ്, ലില്ലി വർഗീസ്, റെൻജി ഫിലിപ്പോസ്, സാജു വർഗീസ് എന്നിവരും കുടുംബാംഗങ്ങളുമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് നടത്തുന്ന സ്നേഹ വിരുന്നോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകുമെന്നും കത്തീഡ്രൽ പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചു.

വാർത്ത∙ മാർട്ടിൻ വിലങ്ങോലിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.