Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറോ മലബാർ കത്തീഡ്രലിൽ മാർ ജോയി ആലപ്പാട്ടിന്റെ കൃതജ്ഞതാബലി

mar5

ഷിക്കാഗോ∙ ഷിക്കാഗോ സിറോ മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ രണ്ടാം മെത്രാഭിഷേക വാർഷികത്തിന്റേയും, ഷഷ്ഠിപൂർത്തിയുടേയും സന്തോഷസൂചകമായി അതിമനോഹരമായ കൃതജ്ഞതാബലി അർപ്പിക്കപ്പെട്ടു.

മാർ ജോയി ആലപ്പാട്ടിനൊപ്പം രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്, കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ, ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫിനാൻസ് ഓഫിസർ ഫാ. പോൾ ചാലിശേരി, അസി. വികാരി ഫാ. ജയിംസ് ജോസഫ്, മുൻ വികാരി ഫാ. മാത്യു പന്തലാനിക്കൽ, ഫാ. ബെഞ്ചമിൻ, ഫാ. ജോസഫ് അറയ്ക്കൽ, ഫാ. ഫ്രാൻസീസ് തെക്കേഅറ്റം എന്നിവരും പങ്കുചേർന്നു.

തന്റെ ജീവിതത്തിൽ 60 വർഷക്കാലം ലഭിച്ച എല്ലാ നന്മകൾക്കായും ദൈവത്തിനു കൃതജ്ഞത അർപ്പിച്ച ജോയി പിതാവ്, തന്നോടൊപ്പം ബലിയർപ്പിച്ച ജേക്കബ് അങ്ങാടിയത്ത് പിതാവിനും മറ്റെല്ലാ വൈദികർക്കും പ്രത്യേകം നന്ദി പറഞ്ഞു. പ്രാർത്ഥനകളിൽ രൂപതയിലെ എല്ലാ വിശ്വാസികളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നുവെന്നും ഏവരുടേയും പ്രാർത്ഥനകൾ തന്റെ അജപാലന ദൗത്യം ഭംഗിയായി നിറവേറ്റുന്നതിനു നൽകണമേ എന്നും പിതാവ് സന്ദേശമധ്യേ അഭ്യർത്ഥിച്ചു. മാതാവിനോടുള്ള ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ജോയി പിതാവ് ജീവിതത്തിൽ പരിശുദ്ധ അമ്മയും, ജന്മം നൽകിയ അമ്മയും ചെലുത്തുന്ന സ്വാധീനം എത്രമാത്രം അനുഗ്രഹപ്രദമാണെന്നതു മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വ്യക്തമാക്കി.

ഇടവക ജനങ്ങളുടെ പ്രതിനിധികളായി ട്രസ്റ്റിമാരായ മനീഷ് ജോസഫ്, പോൾ പുളിക്കൻ, ആന്റണി ഫ്രാൻസീസ്, ഷാബു മാത്യു എന്നിവർ പൂച്ചെണ്ടു നൽകി പിതാവിനെ അനുമോദിച്ചു. ഗായകസംഘം പ്രത്യേക അജപാലന ഗാനം ആലപിച്ചു. ഫ്രാൻസീസ് പാപ്പയുടെ എളിമയും ലാളിത്യത്തിന്റെ ജീവിതമാതൃകയും ഏവരും പിന്തുടരുവാനും പിതാവ് പ്രത്യേകം ആഹ്വാനം ചെയ്തു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.