Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ ജോയി ആലപ്പാട്ടിനു കൊളംബസിൽ ഊഷ്മള സ്വീകരണം

colombusmission_pic2

ഒഹായോ∙ കൊളംബസ് സെന്റ് മേരീസ് സിറോ മലബാർ മിഷനിൽ ഇടയസന്ദർശനത്തിനെത്തിച്ചേർന്ന ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന് എല്ലാ കുടുംബ സമ്മേളന യൂണിറ്റുകളും ഊഷ്മളമായ സ്വീകരണം നൽകി.

കുടുംബ സമ്മേളനങ്ങൾ ആദിമ ക്രൈസ്തവ സഭയുടെ ജീവിക്കുന്ന പ്രതീകങ്ങളാണെന്നും പ്രവാസികളായി അമേരിക്കയിൽ വസിക്കുമ്പോൾ ഈ കൂട്ടായ്മകൾ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റേയും അധ്യാത്മിക ജീവിതത്തിന്റേയും അഭിവാജ്യ ഘടകമാണെന്നും ജീവിതവ്യഗ്രതയിൽ ദൈവത്തെ മറക്കാതെ ജീവിക്കണമെന്നും കുടുംബയൂണിറ്റ് സന്ദർശനവേളയിൽ മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തു.

colombusmission_pic1

പോപ്പ് ഫ്രാൻസിസിന്റെ ചൈതന്യം സ്വീകരിച്ച് ആടുകളുടെ മണമറിയുന്ന ഇടയനെപ്പോലെ ഓരോ കുടുംബങ്ങളുമായി പരിചയം പുതുക്കി നടന്നു നീങ്ങിയ മാർ ജോയ് ആലപ്പാട്ട് കൊളംബസ് മിഷനു നവ ചൈതന്യം പകർന്നു.

ഓരോ യൂണിറ്റിന്റേയും പ്രസിഡന്റുമാർ സ്വാഗതവും, സെക്രട്ടറിമാർ നന്ദിയും പറഞ്ഞു. പിആർഒ ജിഷ ജോസ് അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: