Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേക വാർഷികവും അറുപതാം ജന്മദിനവും

marjoyalappattu_pic2

ഷിക്കാഗോ∙ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രണ്ടാം വാർഷികവും അറുപതാം ജന്മദിനവും സെപ്റ്റംബർ 27നു ആഘോഷിക്കും.സെപ്റ്റംബർ 24 ശനിയാഴ്ച കത്തീഡ്രൽ ദേവാലയത്തിൽ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന സമൂഹബലിയിൽ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് ജന്മദിനാശംസകളും മെത്രാഭിഷകത്തിന്റെ മംഗളങ്ങളും നേർന്നു.

marjoyalappattu_pic01

കത്തീഡ്രൽ ഇടവകയിലെ വിശ്വാസികൾക്കു പുറമെ, രൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ മതബോധന പ്രിൻസിപ്പൽമാരും കൃതജ്ഞതാബലിയിൽ പങ്കുചേർന്നു. ദൈവത്തിൽനിന്നു നാം അനുദിനം സ്വീകരിക്കുന്ന അനുഗ്രഹങ്ങൾക്ക് എപ്പോഴും നന്ദിയുള്ളവരും ഉത്തരവാദിത്വബോധമുള്ളവരും ആയിരിക്കണമെന്ന് പിതാവ് തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. നമ്മുടെ ജീവിതത്തിലെ ആഘോഷവേളകൾ ഒരിക്കലും ആർഭാടപൂർവ്വമായിരിക്കരുതെന്നും, മറിച്ച് ലാളിത്യത്തിൽ അടിയുറച്ചതായിരിക്കണമെന്നും അഭിവന്ദ്യ പിതാവ് ഓർമ്മപ്പെടുത്തി.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.